കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » കിരണ്‍ ബോളിവുഡിലേക്ക്‌ !
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PROPRO
മലയാള സിനിമയുടെ യഥാര്‍ത്ഥ പ്രതിസന്ധി സൂപ്പര്‍താരങ്ങളാണോ. സിനിമയിലെ ഒരു വലിയ വിഭാഗം അങ്ങനെ വിശ്വസിക്കുന്നു.

സൂപ്പര്‍താരങ്ങളുടെ പ്രതിഫലതുകയാണ്‌ പ്രധാന പ്രതിസന്ധിയെന്ന്‌ നിര്‍മ്മാതാക്കളുടെ സംഘടന നേതാവായ സുരേഷ്‌ കുമാറും പ്രമുഖ സംവിധായകന്‍ കെ ജി ജോര്‍ജ്ജും ചൂണ്ടികാട്ടുന്നു.

മലയാള സിനിമയെ കുറിച്ച്‌ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ജനപഥം സംഘടിപ്പിച്ച ചര്‍ച്ചയിലാണ്‌ സൂപ്പര്‍താരങ്ങള്‍ക്ക്‌ എതിരെ സിനിമാക്കാരുടെ ശബ്ദമയുര്‍ന്നത്‌.

സൂപ്പര്‍താരങ്ങളുടെ പ്രതിഫലം സിനിമക്ക്‌ താങ്ങാനാകാത്ത വിധം വലുതാണ്‌. സിനിമാ ബജറ്റിന്‍റെ സിംഹഭാഗവും താരങ്ങളുടെ പോക്കറ്റിലേക്കാണ്‌ പോകുന്നതെന്നും സുരേഷ്‌ കുമാര്‍ ചൂണ്ടികാട്ടി.

“മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റേയും പ്രതിഫലതുക സിനിമയുടെ യഥാര്‍ത്ഥ ബജറ്റിന്‍റെ 65 ശതമാനത്തിലേറെ വരും. ബാക്കിയുള്ള തുക കൊണ്ട വേണം തെലുങ്കനേയും തമിഴനേയും വെല്ലുന്ന മലയാള സിനിമ ഒരുക്കേണ്ടത്‌. അതുകൊണ്ട്‌ തന്നെ മറ്റെല്ലാകാര്യങ്ങളിലും വിട്ടു വീഴ്‌ച ചെയ്യാതെ തരമില്ല എന്ന അവസ്ഥയുണ്ടാകുന്നു”-സുരേഷ്‌ കുമാര്‍ വിശദീകരിച്ചു.
PROPRO

മലയാള സിനിമ ഇരുപത്തിയഞ്ച്‌ വര്‍ഷമായി താരാധിപത്യത്തിന്‍റെ പിടിയിലാണെന്ന്‌‌ കെ ജി ജോര്‍ജ്ജ്‌ പറഞ്ഞു. സിനിമാ വിപണി താരത്തെ ആശ്രയിച്ചാണ്‌ നില്‍ക്കുന്നത്‌. ഇത്‌ അത്‌ വലിയ ചീത്തകാര്യമല്ലെങ്കിലും സിനിമയുടെ ഗുണപരമായ വളര്‍ച്ചയെ തളര്‍ത്തുന്ന തരത്തില്‍ ഇവ വലരുന്നത്‌ അപകടമാണെന്ന്‌ കെ ജി ജോര്‍ജ്ജ്‌ പറഞ്ഞു.

“താരാധിപത്യവും തിരക്കഥ ഇല്ലായ്‌മയുമാണ്‌ മലയാള സിനിമ നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി”-കെ ജി ജോര്‍ജ്‌ വിലയിരുത്തി.

എന്നാല്‍ സൂപ്പര്‍താരങ്ങളെ കുറ്റപ്പെടുത്തുന്നതിനെതിരെ നിര്‍മ്മാതാവ്‌ കൂടിയായ നടന്‍ മണിയന്‍ പിള്ള രാജു രംഗത്തെത്തി.

മികച്ച കഥയും തിരക്കഥയും ഉണ്ടാകാത്തതാണ്‌ മലയാള സിനിമയുടെ പ്രശ്‌നമെന്നും താരങ്ങളെ മാത്രം ആശ്രയിച്ചുള്ള വ്യവസായമായി സിനിമ മാറിയ സാഹചര്യത്തില്‍ പ്രതിഫലതുക അധികമല്ലെന്നും മണിയന്‍ പിള്ള വിശദീകരിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കിരണ് ജെമിനി ബോളിവുഡ് താണ്ഡവം അസിന്, ശ്രീയ, സദ