ലാല്‍ കമല്‍ ചിത്രത്തില്‍

സൂപ്പര്‍താര ചിത്രങ്ങളില്‍ നിന്നും മാറി പുതുമുഖ ചിത്രങ്ങളുമായി സഞ്ചരിച്ച സംവിധായകന്‍ കമല്‍ വീണ്ടും മോഹന്‍ലാലിനൊപ്പം ചേരുന്നു. പത്തു വര്‍ഷത്തിന് ശേഷമാണ് കമലും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്സൂപ്പര്ഹിറ്റായ 'അയാള് കഥ എഴുതുകയാണ്' ആയിരുന്നു ഈ വിജയസഖ്യത്തിന്‍റെ അവസാന ചിത്രം. നിര്‍മ്മാതാവ് ഒമര്‍ ആണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളെ വച്ച് ലോഹി ചിത്രമായ ‘നിവേദ്യം’ നിര്‍മ്മിച്ചത് ഒമര്‍ ആയിരുന്നു. ‘ഇരുപതാംനൂറ്റാണ്ടി’ന്‍റെ രണ്ടാംഭാഗമായി കരുതുന്ന അമല്‍ നീരദ് ചിത്രം ‘സാഗര്‍ ഏലിയാസ് ജാക്കി’ കഴിഞ്ഞാല്‍ ലാല്‍ കമല്‍ ചിത്രത്തിന്‍ ഡേറ്റ് കൊടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്.മോഹന്‍ലാല്‍ ബോണ്ട് സ്‌റ്റൈലില്‍ എത്തുന്ന ചിത്രമായിരിക്കും ‘സാഗര്‍ ഏലിയാസ് ജാക്കി’. കമല്‍-ലാല്‍ ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. ഉണ്ണികളേ ഒരു കഥപറയാം, ഓര്‍ക്കാപ്പുറത്ത്, വിഷ്‌ണുലോകം, ഉളളടക്കം, അയാള്‍ കഥ എഴുതുകയാണ് തുടങ്ങിയ കമല്‍-ലാല്‍ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍