കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » വിനയന്‍ മാക്ട പ്രസിഡന്‍റ്
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PROPRO
ഒരിടവേളക്ക്‌ ശേഷം മലയാള സിനിമയില്‍ വീണ്ടും സംഘടനാ തര്‍ക്കങ്ങളുടെ സമയമായി. മാക്ട ഫെഡറേഷന്‍റെ പുതിയ പ്രസിഡന്റായി വിവാദ നായകന്‍ സംവിധായകന്‍ വിനയന്‍ തെരഞ്ഞെടുക്കപ്പെട്ടു.

വിനയനെതിരെ രംഗത്തു വന്ന സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും പുതിയ സംഘടനയുണ്ടാക്കിയതൊടെയാണ്‌ മാക്ട ഭാരവാഹിത്വത്തിന്‌ വേണ്ടിയുള്ള തര്‍ക്കം തീര്‍ന്നത്‌.

സംഘടനയുടെ ജനറല്‍സെക്രട്ടറിയായി ബൈജുകൊട്ടാരക്കരയേയും വര്‍ക്കിങ്ങ്‌ പ്രസിഡന്റായി സംവിധായകന്‍ മോഹനേയും തെരഞ്ഞെടുത്തു. പത്തു പേരടങ്ങുന്ന നിര്‍വ്വാഹക സമിതിയേയും തെരഞ്ഞെടുത്തിട്ടുണ്ട്‌.

ഐ എന്‍ ടി യു സിയുടെ പിന്തുണ മാക്ട ഫെഡറേഷന്‍ ഉറപ്പാക്കിയിട്ടുണ്ട്‌. ഇതോടെ വിനയന്‍റെ മാക്ട സമ്പൂര്‍ണ്ണ ട്രേഡ്‌ യൂണിയനായി മാറി.

സംവിധായകന്‍ സിദ്ധിഖിന്‍റെ നേതൃത്വത്തില്‍ രൂപം കൊണ്ട പുതിയ സംഘട ഫെഫ്‌കയാണ്‌ പ്രമുഖരുടെ സാന്നിധ്യം കൊണ്ട്‌ ശക്തര്‍. ദേശീയ സംഘടനകളായ ഐഫക്‌, ഫെഫ്‌സി എന്നീ സംഘടനകളുടെ പിന്തുണ ഇവര്‍ക്കായിരിക്കും എന്നാണ്‌ അറിയുന്നത്‌.

ഫെഫ്‌കയുടെ യോഗവും കൊച്ചിയില്‍ നടക്കും
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മാക്ട സംവിധായകന് വിനയന്