അയല്‍ ദ്വീപില്‍ ക്രൂരമായ വംശഹത്യ അരങ്ങേറുമ്പോള്‍ ഒരു വ്യക്തിയുടെ ജന്മദിനം ആഘോഷമാക്കുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ലെന്ന് ആരാധകര്‍ക്ക് നല്‌കിയ സന്ദേശത്തില്‍ കമല്‍ പറയുന്നു.
തന്‍റെ ജന്മദിനം ആഘോഷിക്കാനുള്ള ആവേശം ദുരിതമനുഭവിക്കുന്ന നിസ്സഹായര്‍ക്ക് മുന്നില്‍ സഹാനുഭൂതിയായി പ്രകടിപ്പിക്കാന്‍ കമല്‍ ആഹ്വാനം ചെയ്‌തു.
“അവിശ്വസനീയമായി ചെറുതായ കാരണങ്ങള്‍ക്ക് വേണ്ടി നിരവധി പേര്‍ കൊല്ലപ്പെടുന്നു. നമ്മളുടെ അതേ ഭാഷ, തമിഴ് തന്നെയാണ് അവരും സംസാരിക്കുന്നത്. ഈ വംശഹത്യക്ക് എതിരെ പൊതുവികാരമുണര്‍ത്താന്‍ എന്തെങ്കിലും ചെയ്യാന്‍ എന്‍റെ ജന്മദിനാഘോഷങ്ങള്‍ക്കാകുമെങ്കില്‍ എന്‍റെ ജന്മം കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായതായി എനിക്ക് അഭിമാനിക്കാം”- കമല്‍ പറയുന്നു.
KBJ
KBJ
“ശ്രീലങ്കന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ മാത്രം യോഗ്യത എനിക്കില്ല. എങ്കിലും അയല്‍ക്കാര്‍ നിസ്സഹായരായി വംശഹത്യക്ക് ഇരയാകുമ്പോള്‍ അവരെ കൂട്ടത്തോടെ അടക്കം ചെയ്യുമ്പോള്‍ ആഘോഷങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനുള്ള മാന്യത എനിക്കുണ്ട്”, കമല്‍ കൂട്ടിച്ചേര്‍ത്തു.
വന്‍ ജന്മദിനാഘോഷ പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കാറുള്ള കമല്‍ രക്തദാനമടക്കമുള്ള സാമൂഹിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടാണ് ജന്മദിനം ആഘോഷിക്കാറുള്ളത്.