കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » സിനിമ റിലീസിങ്ങ് തര്‍ക്കം തുടരുന്നു
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
കെ ആര്‍ മോഹന്‍
PROPRO
സിനിമ പ്രതിസന്ധി തീര്‍ക്കാന്‍ ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ നടന്ന യോഗം ഫലം കണ്ടില്ല.

താരചിത്രങ്ങള്‍ നൂറിലധികം കേന്ദ്രങ്ങളില്‍ റിലീസ്‌ ചെയ്യുന്നതിനെതിരെ 'എ ക്ലാസ്‌' തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയത് തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനാണ്‌ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്‌.

വൈഡ്‌ റിലീസിങ്ങിനെതിരെ ‘എ ക്ലാസ്‌’ തിയേറ്ററുകാര്‍ രംഗത്ത്‌ എത്തിയത്‌ മമ്മൂട്ടിയുടെ ‘മായാബസാറി’ന്‍റേയും മോഹന്‍ലാലിന്‍റെ ‘കുരുക്ഷേത്ര’യുടേയും റിലീസിങ്ങിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

താരസംഘടനയായ അമ്മയുടെ ‘ട്വന്‍റി20’യുടെ റിലീസിങ്ങിനേയും തര്‍ക്കം ബാധിച്ചിരിക്കുകയാണ്‌. സിനിമ വ്യാപകമായി റിലീസ്‌ ചെയ്യാന്‍ പാടില്ലെന്ന തിയേറ്റര്‍ ഉടമകളുടെ വാദത്തെ അംഗീകരിക്കാനാകില്ലെന്ന്‌ യോഗത്തിന്‌ ശേഷം കെ ആര്‍ മോഹനന്‍ പറഞ്ഞു.
PROPRO

സിനിമ രംഗത്തെ വിവിധ സംഘടനകളുടെ യോഗത്തില്‍ സംവിധായകരും നിര്‍മ്മാതാക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളു. നവംബര്‍ 17ന്‌ എല്ലാ സംഘടനകളേയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്താനാണ്‌ തീരുമാനം.

റിലീസിങ്ങ്‌ കേന്ദ്രങ്ങളുടെ എണ്ണം, അവ തമ്മിലുളള അകലം, തുടങ്ങിയ കാര്യങ്ങളില്‍ പഠിച്ച്‌ തീരുമാനം എടുക്കാനാണ്‌ നീക്കം.

ഈ മാസം മുപ്പത്തിയൊന്നിന്‌ തിയേറ്ററുകളില്‍ എത്തേണ്ട ‘ട്വന്‍റി20’ നവംബര്‍ ആദ്യ വാരത്തിലേക്ക്‌ റിലീസിങ്ങ്‌ മാറ്റി വച്ചിരിക്കുകയാണ്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ചലച്ചിത്ര അക്കാദമി ചെയര്മാന് കെ ആര് മോഹനന്റെ എ ക്ലാസ് ട്വന്റി20’