കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ‘ട്വന്‍റി20’ നവംബറില്‍
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PROPRO
മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ‘ട്വന്‍റി20’യുടെ റിലീസിങ്ങ്‌ വീണ്ടും മാറ്റിവച്ചു.

ഈ മാസം 31ന്‌ റിലീസ്‌ ചെയ്യുമെന്ന്‌ അറിയിച്ചിരുന്ന ചിത്രം നവംബര്‍ ആദ്യ വാരം തിയേറ്ററില്‍ എത്തിക്കാനാണ്‌ ഇപ്പോള്‍ ശ്രമം നടക്കുന്നത്‌.

ചിത്രത്തിന്‍റെ ഗ്രാഫിക്‌സ്‌ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതിനാലാണ്‌ റിലീസിങ്ങ്‌ മാറ്റിവയ്‌ക്കുന്നതെന്നാണ്‌ അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം.

നൂറിലധികം കേന്ദ്രങ്ങളില്‍ ഒന്നിച്ച്‌ റിലീസ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിനെതിരെ ‘എ ക്ലാസ്‌’ തിയേറ്റര്‍ ഉടമകളാണ്‌ ആദ്യം രംഗത്ത്‌ വന്നത്‌. ഇതിനെ തുടര്‍ന്ന്‌ റിലീസിങ്ങ്‌ കേന്ദ്രങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള നീക്കത്തിനെതിരെ ‘ബി’, ‘സി’ ക്ലാസ്‌ തിയേറ്ററുകാര്‍ രംഗത്ത്‌ എത്തിയിരിക്കുകയാണിപ്പോള്‍.

റിലീസിങ്ങ്‌ കേന്ദ്രങ്ങളെ സംബന്ധിച്ച പഴയ തര്‍ക്കം വീണ്ടും ശക്തമായതോടെ തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും വിതരണക്കാരും പങ്കെടുക്കുന്ന മന്ത്രിതലയോഗം തിരുവന്തപുരത്ത്‌ നടക്കും.

എല്ലാ മലയാളികള്‍ക്കും ആഘോഷിക്കാനുള്ള ചിത്രമായരിക്കും ‘ട്വന്‍റി20’ എന്ന്‌ സിനിമയുടെ നിര്‍മ്മാതാവ്‌ കൂടിയായ നടന്‍ ദിപീപ്‌ പറയുന്നു. എല്ലാ താരങ്ങളുടേയും ഫാന്‍സ്‌ അസോസിയേഷനുകള്‍ക്ക്‌ ആഘോഷമാക്കാനുള്ള ചിത്രം ആരും ഒഴിവാക്കരുതെന്നും താരം പറയുന്നു.
‘ട്വന്‍റി20’ കഥ ഇതുവരെ !
‘ട്വന്‍റി20’യില്‍ ലാല്‍-മമ്മുക്ക തര്‍ക്കം?
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ട്വന്റി20’ റിലീസിങ്ങ് ‘എ ക്ലാസ്’ നടന് ദിപീപ് ഫാന്സ്