കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ആത്മീയ സിനിമകളുടെ മേള
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
ആത്മീയത പ്രമേയമായ ചിത്രങ്ങളുടെ പ്രദര്‍ശനവും ചര്‍ച്ചയും തൃശൂരിലെ സിനിമാ പ്രേമികള്‍ക്ക്‌ പുതിയ അനുഭവമായി.

മതവിശ്വാസത്തെ കുറിച്ച്‌ വിശ്വാസികളും അവിശ്വാസികളും തയ്യാറാക്കിയ മികച്ച ചിത്രങ്ങള്‍ മൂന്ന്‌ ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

സിനിമയോടുള്ള വിരോധ നിലപാട്‌ ക്രൈസ്‌തവ സഭകള്‍ ഉപേക്ഷിച്ചെന്ന്‌ മേളയില്‍ സംസാരിച്ച പ്രമുഖ സംവിധായകന്‍ കെ ജി ജോര്‍ജ്‌ പറഞ്ഞു.

'സിനിമ കാണുക എന്നത്‌ പരമ്പരാഗത ക്രൈസ്‌തവ കുടുംബങ്ങളില്‍ പുണ്യപ്രവര്‍ത്തിയായി കണ്ടിരുന്നില്ല, എന്നാല്‍ ഇന്ന്‌ സ്ഥിതി അങ്ങനെയല്ല’ കെ ജി ജോര്‍ജ്‌ പറഞ്ഞു. സിനിമയെ കുറിച്ച്‌ സംസാരിക്കാന്‍ സെമിനാരികളിലേക്ക്‌ പോലും താന്‍ ക്ഷണിക്കപ്പെടാറുണ്ട്.

ദൈവവിശ്വാസത്തെ കുറിച്ച്‌ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള മികച്ച ചിത്രങ്ങള്‍ പലതും ഒരുക്കിയിട്ടുള്ളത്‌ അവിശ്വാസികളാണെന്ന്‌ കെ ജി ജോര്‍ജ്‌ ചൂണ്ടികാട്ടി. എന്താണ്‌ വിശ്വാസം, എന്താണ്‌ ആത്മീയത എന്നെല്ലാം സംവിധായകര്‍ സിനിമയിലൂടെ അന്വേഷിച്ചു. അവരുടെ അന്വേഷണങ്ങള്‍ ആത്മീയതക്ക്‌ പുതിയ അര്‍ത്ഥം നല്‌കി

ഫ്‌ലവേഴ്‌സ്‌ ഓഫ്‌ സെന്‍റ് ഫ്രാന്‍സിസ്‌, വൈ ഡിഡ്‌ ബോധിധര്‍മ്മ ഗൊ ടു ദ ഈസ്‌റ്റ്‌, തെരേസ, പാസ്സേജ്‌ ടു ബുദ്ധ, ബ്രദര്‍സണ്‍, സിസ്റ്റര്‍ മൂണ്‍, സ്‌നേഹത്തിന്‍റെ മുറിവുകള്‍, ഗോസ്‌പല്‍ അക്കോഡിങ്ങ്‌ ടു സെന്റ്‌ മാത്യു തുടങ്ങിയ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കെ ജി ജോര്ജ് ആത്മീയത സിനിമാ പ്രേമികള്ക്ക് ക്രൈസ്തവ സഭകള്