മനോജും ഉര്‍വ്വശിയും പിരിഞ്ഞു

മനോജ്-ഉര്‍വ്വശി
PROPRO
മലയാളിയുടെ പ്രിയ താരങ്ങളായ മനോജ്‌ കെ ജയനും ഉര്‍വ്വശിയും വൈവാഹിക ജീവിതം നിയമപരമായി വേര്‍പെടുത്തി.

വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിന്‌ ശേഷം ചെന്നൈ കുടുംബ കോടതിയില്‍ വച്ചാണ്‌ ഇരുവരും പരസ്‌പര സമ്മത പ്രകാരം വിവാഹ ജീവിതം അവസാനിപ്പിച്ചത്‌.

ഇവരുടെ മകള്‍ കുഞ്ഞാറ്റയുടെ അവകാശം സംബന്ധിച്ച കേസ്‌ ഇപ്പോള്‍ എറണാകുളം കുടുംബ കോടതിയിലുണ്ട്‌. മനോജിന്‍റെ ബന്ധുക്കളുടെ സംരക്ഷണയിലാണ്‌ ഇപ്പോള്‍ കുഞ്ഞാറ്റ.

ചെന്നൈ കുടുംബ കോടതി നിരവധി തവണ കേസ്‌ പരിഗണിച്ചെങ്കിലും ഇരുവരും ഒന്നിച്ച്‌ ഹാജരാകാത്തതിനാല്‍ തീരുമാനം നീട്ടി വയ്‌ക്കുകയായിരുന്നു. ഇന്ന്‌ ചെന്നൈ കോടതിയില്‍ ഇരുവരും ഒന്നിച്ച്‌ ഹാജരായി ഒന്നിച്ച്‌ ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന്‌‌ വ്യക്തമാക്കി.

ഇരുവീട്ടുകാരുടേയും സമ്മതമില്ലാതെ 2000ല്‍ ആണ്‌ ഇവര്‍ വിവാഹിതരായത്‌. ഭര്‍ത്താവില്‍ നിന്ന്‌ ദേഹോപദ്രവം സഹിക്കാന്‍ വയ്യാതെയാണ്‌ വിവാഹ മോചനത്തിന്‌ തയ്യാറാകുന്നതെന്ന്‌ ഉര്‍വ്വശി കോടതിയില്‍ നല്‌കിയ ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.

ഒത്തുതീര്‍പ്പുകള്‍ക്ക്‌ സാധ്യതയില്ലാത്തവിധം പരസ്‌പര ബന്ധം വഷളായെന്നും താന്‍ എല്ലാവരാലും കബളിപ്പിക്കപ്പെടുകയായിരുന്നു എന്നും ഉര്‍വ്വശി മാധ്യമങ്ങള്‍ക്ക്‌ നല്‌കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

‘അച്ചുവിന്‍റെ അമ്മ’ എന്ന സത്യന്‍ അന്തിക്കാട്‌ ചിത്രത്തിലെ മികച്ച വേഷത്തിലൂടെ ഉര്‍വ്വശി വീണ്ടും മലയാളത്തില്‍ സജീവമായ സാഹചര്യത്തിലാണ്‌ ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്‌.

WEBDUNIA|
മലയാള സിനിമയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കാതിരുന്ന മനോജ്‌ തെന്നിന്ത്യന്‍ ഭാഷകളില്‍ വില്ലന്‍ വേഷത്തില്‍ ചുവടുമാറ്റം പരീക്ഷിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :