കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » രഞ്‌ജിത്തിന് ജോര്‍ജ്ജിന്‍റെ മറുപടി
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PROPRO
നല്ല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ തിയേറ്ററുകള്‍ പോലും ലഭിക്കുന്നില്ലെന്ന സംവിധായകന്മാരായ രഞ്‌ജിത്തിന്‍റെയും ജയരാജിന്‍റേയും പരാതിക്ക് മറുപടിയുമായി കെ ജി ജോര്‍ജും കെ ആര്‍ മോഹനനും രംഗത്ത്‌ എത്തി.

‘ഗുല്‍മോഹര്‍’ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ തിയേറ്ററുകള്‍ സൗകര്യം ഒരുക്കാത്ത സാഹചര്യത്തിലാണ്‌ രഞ്‌ജിത്തും ജയരാജും ചലച്ചിത്ര അക്കാദമിക്കും കെ എസ്‌ എഫ്‌ ഡി സിക്കും എതിരെ രംഗത്ത്‌ എത്തിയത്‌.

നല്ല ഉദ്ദേശത്തോടെ ചിത്രീകരിച്ച ‘ഗുല്‍മോഹറിനെ’ സഹായിക്കാന്‍ ഇരു സംഘടനകളും ഒന്നും ചെയ്‌തില്ലെന്ന്‌ അവര്‍ ആരോപിച്ചു. ‘തിരക്കഥ’യുടെ ഷൂട്ടിങ്ങിന്‌ കെ എസ്‌ ഫ്‌ ഡി സിയുടെ ചിത്രാഞ്‌ജലി സ്റ്റുഡിയോയെ സമീപിച്ചപ്പോള്‍ റിയാലിറ്റി ഷോ ഷൂട്ട്‌ ചെയ്യാന്‍ സ്‌റ്റുഡിയോ കൊടുത്തിരിക്കുന്നതിനാല്‍ അനുവാദം ലഭിച്ചില്ലെന്നും രഞ്‌ജിത്ത്‌ കുറ്റപ്പെടുത്തിയിരുന്നു.

ലാഭരഹിതമായ സംരംഭങ്ങളില്‍ സഹകരിക്കാന്‍ തത്‌കാലം കെ എസ്‌ എഫ്‌ ഡി സിക്ക്‌ കഴിയില്ലെന്നാണ്‌ ചെയര്‍മാന്‍ കൂടിയായ കെ ജി ജോര്‍ജ്‌ വിശദീകരണം നല്‌കിയത്‌. കെ എസ്‌ എഫ്‌ ഡി സി ഒരു കമ്പനിയാണ്‌ നഷ്ടം വരുത്തുന്ന ചിത്രങ്ങള്‍ക്ക്‌ തിയേറ്ററുകള്‍ വിട്ടുകൊടുക്കാനാകില്ലെന്നും ജോര്‍ജ്‌ പറഞ്ഞു.

മഖ്യധാര ചിത്രങ്ങളുടെ എല്ലാ ആനുകൂല്യങ്ങളും പറ്റിയതിന്‌ ശേഷം വല്ലപ്പോഴും മാത്രം നല്ല സിനിമ എടുക്കുന്നവര്‍ക്ക്‌ എല്ലാ സൗകര്യവും ചെയ്‌തുകൊടുക്കണമെന്ന ആവശ്യം സ്വീകരിക്കാനാകില്ലെന്ന്‌ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍ പറഞ്ഞു.

ജീവിതത്തില്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച്‌ നല്ല സിനിമകള്‍ മാത്രം ചെയ്യുന്നവരെ സഹായിക്കാനാണ്‌ അക്കാദമി മുന്‍ എടുക്കുക എന്നും മോഹനന്‍ വിശദീകരിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: രഞ്ജിത്തിന് ജോര്ജ്ജിന്റെ മറുപടി കെ ജി ജോര്ജും കെ ആര് മോഹനനും ഗുല്മോഹര്’ കെ എസ് എഫ് ഡി സിക്കും ചിത്രാഞ്ജലി