കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » അവസരം മുതലാക്കാന്‍ ‘ഗുല്‍മോഹര്‍’
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PROPRO
സൂപ്പര്‍താര ചിത്രങ്ങളെ ‘എ ക്ലാസ്‌’ തിയേറ്ററുകള്‍ ബഹിഷ്‌കരിച്ച സാഹചര്യം മുതലാക്കി രണ്ടു ചിത്രങ്ങള്‍ ലാഭമുണ്ടാക്കാന്‍ ഇറങ്ങി.

മായാബസാറിന്‍റേയും കുരുക്ഷേത്രയുടേയും റിലീസിങ്ങ്‌ ബഹളത്തിനിടെ രഞ്‌ജിത്ത്‌ നായകനായ ഗുല്‍മോഹറും ജയറാമിന്‍റെ പാര്‍ത്ഥന്‍ കണ്ട പരലോകവും ബുധനാഴ്‌ച തിയേറ്ററില്‍ എത്തി.

‘ബി’ ‘സി’ ക്ലാസ്‌ തിയേറ്ററുകളില്‍ റിലീസ്‌ ചെയ്യുന്ന സൂപ്പര്‍താര ചിത്രങ്ങള്‍ക്ക്‌ എതിരെ പോരാടാന്‍ ചിത്രങ്ങള്‍ ‘എ ക്ലാസ്‌’ തിയേറ്ററുകാര്‍ക്ക്‌ ആയുധമായിരിക്കുകയാണ്‌.

ജയരാജ്‌ സംവിധാനം ചെയ്‌ത ഗുല്‍മോഹറില്‍ അടിയാന്തരവസ്ഥയും നക്‌സലിസവും ആണ്‌ പ്രമേയം. രഞ്‌ജിത്തിന്‍റെ തിരക്കഥ ഓണത്തിന്‌ തിയേറ്ററില്‍ എത്തുമെന്നതു കൊണ്ടാണ്‌ ഗുല്‍മോഹര്‍ ഓണവിപണിയില്‍ നിന്ന്‌ മാറി നിന്നതെന്ന് ജയരാജ്‌ പറയുന്നു.

സൂപ്പര്‍താരങ്ങളോട്‌ മത്സരിച്ച്‌ ജയിക്കാനുള്ള ശക്തി ഗുല്‍മോഹറിനുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.

ജയറാമിന്‍റെ പാര്‍ത്ഥന്‍ കണ്ട പരലോകത്തിന്‍റെ സംവിധായകന്‍ അനില്‍ ആണ്‌. മുകേഷും ജഗതിയും ജയറാമും ഒന്നിക്കുന്ന മുഴുനീള കോമഡി ചിത്രമാണ്‌ സിനിമ.

ഒരു വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം ലെനിന്‍ രാജേന്ദ്രന്‍റെ രാത്രിമഴയും തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അവസരം മുതലാക്കാന് ‘ഗുല്മോഹര്’ രഞ്ജിത്ത് പാര്ത്ഥന് കണ്ട പരലോകവും