കരുതലോടെ ജയറാം

മലയാള സിനിമ ജയറാമിനെ എഴുതിതള്ളാന്‍ ഒരുമ്പെട്ടതായിരുന്നു. 'വെറുതേ ഒരു ഭാര്യ'യുടെ വിജയത്തോടെ ജയറാം മലയാളത്തിലേക്ക് അതിശക്തമായി തിരിച്ചു വരികയായിരുന്നു.'
വെറുതേ ഒരു ഭാര്യ'യുടെ മുഖ്യആകര്‍ഷണമായ തിരക്കഥ ഒരുക്കിയ കെ ഗിരീഷ് കുമാറിനൊടാണ് ജയറാം അതിന് നന്ദി പറയേണ്ടത്. അതുകൊണ്ട് തന്നെ കെ. ഗിരീഷ് കുമാറിന്‍റെ അടുത്ത ചിത്രത്തിലും ജയറാം അഭിനയിക്കുന്നു.‘സമസ്‌തകേരളം പി ഒ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗത സംവിധായകനായ ബിപിന് പ്രഭാകര്‍ ആണ് സംവിധാനം ചെയ്യുന്നത്. ഒരു വിജയം ലഭിച്ച സാഹചര്യത്തില്‍ ഇനിയുള്ള ചുവടുകള്‍ ശ്രദ്ധയോടെ വയ്‌ക്കാനാണ് ജയറാം ശ്രമിക്കുന്നത്. ‘വെറുതേ ഒരു ഭാര്യ’യുടെ വിജയത്തെ തുടര്‍ന്ന് നിരവധി ഓഫറുകള്‍ ജയറാമിന് മുന്നില്‍ എത്തുന്നുണ്ട്.സിനിമ തെരഞ്ഞെടുക്കുന്നതില്‍ നേരത്തെ കാണിച്ച ശ്രദ്ധയില്ലായ്‌മ ഇനി കാണിക്കാന്‍ ജയറാം ഒരുക്കമല്ല. ‘ദാം ദൂമി’ലെ വില്ലന്‍ വേഷത്തിലൂടെ തമിഴില്‍ പുതിയ തരംഗം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ജയറാം.‘സമസ്‌തകേരളം പി ഒ’യുടെ ഷൂട്ടിങ്ങ് ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കും. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിട്ടായിരിക്കും ഷൂട്ടിങ്ങ്. ഡ്രീം ടീം പ്രൊഡക്ഷന്‍സിന് വേണ്ടി ഹൗളി പോട്ടൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍