മലയാളത്തില്‍ കരുത്തുറ്റ ക്യാരക്ടര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച സായ്കുമാര്‍ ഒരിടവേളക്ക് ശേഷം വീണ്ടും നായകനാകുന്നു.
മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിലേക്ക് സ്വന്തം നിലവാരം മെച്ചപ്പെടുത്തിയ സായ്‌കുമാര്‍ ബാലതാരമായാണ് സിനിമയില്‍ എത്തിയത്.
കൊട്ടാരക്കര ശ്രീധരന്നായരുടെ മകന്‍ ആയത് കൊണ്ട് സിനിമയിലേക്കുള്ള ബാല്യകാല വരവ് സുഗമമായിരുന്നു. ‘വിടരുന്നമൊട്ടുകള്‍’ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു.
സിദ്ധിക്-ലാല്‍മാരുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘റാംജിറാവു സ്പീക്കിങ്ങി’ലൂടെയാണ് നായകനാകുന്നത്. കോമഡി വേഷങ്ങളില്‍ നന്നായി തിളങ്ങിയ സായ്‌കുമാര്‍ ക്രമേണ വില്ലന്‍ വേഷങ്ങളിലേക്ക് ചുവടുമാറ്റുകയായിരുന്നു.
അടുത്തിടെ ജയരാജിന്‍റെ ‘ആനന്ദഭൈരവി’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായ കഥകളി നടനെ അവതരിപ്പിച്ചത് സായ് കുമാറിലെ അഭിനയ പ്രതിഭയെ പുറത്തുകൊണ്ടു വന്നു.
മണിരത്‌നത്തിന്‍റേയും പി വാസുവിന്‍റേയും അസിസ്റ്റന്റായിരുന്ന ഇക്‌ബാല്‍ സംവിധാനം ചെയ്യുന്ന ‘കൊച്ചിബാവ’ എന്ന ചിത്രത്തിലൂടെയാണ് സായ്‌കുമാര്‍ വീണ്ടും നായകവേഷത്തിലെത്തുന്നത്.
പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദിക്കുന്ന അലിബാവ എന്ന കഥാപാത്രത്തൊണ് സായ്‌കുമാര്‍ അവതരിപ്പിക്കുന്നത്. നാല് വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ് സായ്‌കുമാര്‍ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.
സിദ്ധിക്, രഞ്ജിത്ത്, ദേവന്, മാമുകോയ, ഇടവേളബാബു തുടങ്ങിയവര്‍ സിനിമയില്‍ അഭിനയിക്കുന്നു. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.