കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ‘ബേബി’ ശ്യാമിലി നായികയായി !
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PROPRO
ബാലതാരങ്ങള്‍ നായികാവേഷങ്ങളില്‍ എത്തുന്നത്‌ പുതിയ കാര്യമല്ല, അങ്ങനെ വരുന്നവരില്‍ ശോഭിക്കുന്നത്‌ വളരെ കുറച്ച്‌ സുന്ദരികളാണെന്ന്‌ മാത്രം.

ബേബി ശാലിനി നായികാ വേഷത്തില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച ശേഷം കുടുംബ ജീവിതത്തിലേക്ക്‌ കടന്നപ്പോള്‍ അനുജത്തി ശ്യാമിലി വെള്ളിത്തിരയിലേക്ക്‌ വീണ്ടും പ്രവേശിക്കാന്‍ ഒരുങ്ങുന്നു.

മണിരത്‌നത്തിന്‍റെ ‘അഞ്‌ജലി’യില്‍ മാനസിക വൈകല്യമള്ള പെണ്‍കുട്ടിയെ അവതരിച്ച ബേബിശ്യാമിലിക്ക്‌ ദേശീയ അംഗീകാരങ്ങള്‍ വരെ ലഭിച്ചിരുന്നു. ‘ഹരികൃഷ്‌ണന്‍സില്‍’ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സഹോദരി വേഷത്തില്‍ ഫാസില്‍ മുതിര്‍ന്ന ശ്യാമിലിയെ അവതരിപ്പിച്ചിരുന്നു. അതിന് ശേഷം നിരവധി അവസരങ്ങളാണ് ശ്യാമിലിയെതേടി എത്തിയിരുന്നത്‌.

ഒടുവില്‍ നായികാവേഷത്തില്‍ അവതരിക്കാന്‍ ശ്യാമിലി തീരുമാനിച്ചു. തെലുങ്ക്‌ പുതുമുഖ സംവിധായകന്‍ ആനന്ദ്‌ രംഗയുടെ ചിത്രത്തിലാണ്‌ ശ്യാമിലി നായികയായി അഭിനയിക്കുന്നത്‌. ‘ബോയ്‌സി’ലൂടെ അവതരിച്ച്‌ ബോളിവുഡിലും ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ്‌ ആണ്‌ നായകന്‍.

സിനിമയുടെ കഥയില്‍ താത്‌പര്യം തോന്നിയാണ്‌ ശ്യാമിലി വീണ്ടും അഭിനയിക്കാന്‍ തയ്യാറെടുക്കുന്നത്‌. ഒക്ടോബര്‍ ആദ്യവാരത്തില്‍ സിനിമയുടെ ഷൂട്ടിങ്ങ്‌ ആരംഭിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ‘ബേബി’ ശ്യാമിലി നായികയായി മണിരത്നത്തിന്റെ ‘അഞ്ജലി’യില് ‘ഹരികൃഷ്ണന്സില്’ മമ്മൂട്ടിയുടേയും മോഹന്ലാലിന്റേയും സഹോദരി സിദ്ധാര്ത്ഥ് സിനിമയുടെ ഷൂട്ടിങ്ങ്