നിറമില്ലാത്ത ജീവിതങ്ങള്

ഗോപാലകൃഷ്ണന്
ഹിജഡകളുടെ നിറമില്ലാത്ത ജീവിതം ആവിഷ്കരിക്കുന്ന ‘നഷ്ടവര്‍ണങ്ങള്‍’ എന്ന ഹൃസ്വചിത്രം ചെന്നൈയിലെ മലയാളികള്‍ക്കായി പ്രദര്‍ശിപ്പിച്ചു. ഹിജഡകളുടെ നഷ്ട ജീവിതം പ്രമേയമാക്കി മാധ്യമ പ്രവര്‍ത്തകനായ പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്ത നഷ്ടവര്‍ണങ്ങളുടെ ആദ്യപ്രദര്‍ശനത്തിന് ഒട്ടേറെ പ്രമുഖര്‍ സാക്ഷിയായി.ലിംഗവ്യതിയാനം സൃഷ്ടിക്കുന്ന വ്യക്തിത്വ നഷ്ടവും കുടുംബവും സമൂഹവും അടിച്ചേല്‍പ്പിക്കുന്ന തിരസ്കാരവും മൂലം ഒരിക്കലും തിരിച്ചറിയാതെ പോകുന്ന പാഴ്ജന്‍മങ്ങളായി മാറുന്ന ഹിജഡകളുടെ ജീവിതത്തിലെ വര്‍ണങ്ങള്‍ തിരിച്ചറിയാനുളള എളിയ പരിശ്രമമാണ് ‘നഷ്ടവര്‍ണങ്ങള്‍‘.ബാല്യകാല സ്മരണകളില്‍ നിന്ന് വിടുതല്‍ നേടാനാകാതെ ജീവിക്കുന്ന ചിത്രകാരി കൂടിയായ കാര്‍ത്തിയെന്ന ഹിജഡയാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രം. സ്ത്രൈണതയുടെ പേരില്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെടുന്ന കാര്‍ത്തികേയനാണ് ഹിജഡ തെരുവിലെ കാര്‍ത്തികയാവുന്നത്. സ്വന്തം ജീവിതത്തില്‍ ചാര്‍ത്താനാകാതെപോകുന്ന വര്‍ണങ്ങള്‍ ക്യാന്‍വാസിലേക്ക് ആവാഹിക്കുന്ന കാര്‍ത്തി ഒടുവില്‍ കൂവത്തെ ഹിജഡ ആഘോഷത്തെരുവില്‍ ജീവിതം ഹോമിക്കുന്നതോടെ ചിത്രം പൂര്‍ണമാകുന്നു.ചെന്നൈയിലെ സൌത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ തിയറ്ററില്‍ പ്രദര്‍ശനത്തിനുശേഷം നടന്ന ആസ്വാദന ചര്‍ച്ചയില്‍ ചലച്ചിത്ര സംവിധായകന്‍ കെ എസ് സേതുമാധവന്‍ മുഖ്യാതിഥിയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍