കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ദിലീപിന്‍റെ സിനിമകളെ തടയുമെന്ന്
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PROPRO
മലയാള സിനിമയില്‍ വീണ്ടും നടന്‍ ദിലീപിന്‌ എതിരെ കലാപം. സംവിധായകന്‍ തുളസീദാസും ദിലീപും തമ്മിലുള്ള പ്രശ്‌നം വീണ്ടും കുത്തി പൊക്കികൊണ്ട്‌ വന്നിരിക്കുകയാണ്‌ വിനയന്‍ പക്ഷം.

തുളസീദാസുമായുള്ള പ്രശ്‌നത്തിന്‌ പരിഹാരം കാണാത്തപക്ഷം ദിലീപ്‌ചിത്രങ്ങളുടെ ഷൂട്ടിങ്ങ്‌ തടസപ്പെടുത്തുമെന്ന്‌ മാക്ട മുന്‍ ഭാരവാഹിയും സംവിധായകനുമായ ബൈജു കൊട്ടാരക്കര പറഞ്ഞു. ദിലീപിനെ വച്ച്‌ സിനിമ ചിത്രീകരിക്കുന്നതും സിനിമ റിലീസ്‌ ചെയ്യുന്നതും കായികമായി തടയും എന്നാണ്‌ ഭീഷണി.

നിര്‍മ്മാതാവിന്‍റെ പക്കല്‍ നിന്ന്‌ പണം വാങ്ങിയ ശേഷം സിനിമ ചെയ്യാന്‍ തയ്യാറാകാതിരുന്ന നടന്‍ ശ്രീനിവാസനെതിരെ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ നടപടി എടുത്ത സാഹചര്യത്തില്‍ ദിലീപും തുളസീദാസും തമ്മിലുള്ള പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നാണ്‌ ഇവരുടെ ആവശ്യം.

എന്നാല്‍ ശ്രീനിവാസനെ വിലക്കി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന്‌ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ പിന്നീട്‌ വ്യക്തമാക്കിയിരുന്നു.

ഉള്ളാട്ടില്‍ ശശിധരന്‍ എന്ന നിര്‍മ്മാതാവിന്‌ വേണ്ടി തുളസീദാസ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാനാണ്‌ ദിലീപ്‌ അഡ്വാന്‍സ്‌ തുക കൈപറ്റിയത്‌. ഉള്ളാട്ടില്‍ ശശിധരന്‍ നിര്‍മ്മിച്ച്‌ പുതുമുഖ സംവിധായകന്‍ ദീപു സംവിധാനം ചെയ്യുന്ന 'റണ്‍ ഗോപാല റണ്‍' എന്ന ചിത്രത്തിലാണ്‌ ദിലീപ്‌ ഇപ്പോള്‍ അഭിനയിക്കുന്നത്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ദിലീപിന്റെ സിനിമകളെ തടയുമെന്ന് സംവിധായകനുമായ ബൈജു കൊട്ടാരക്കര ദിലീപ് ഷൂട്ടിങ്ങ് തുളസീദാസും ദിലീപും ഉള്ളാട്ടില് ശശിധരന് റണ് ഗോപാല റണ് ദീപു സംവിധാനം