കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » മാക്ട തെരഞ്ഞെടുപ്പ്‌ മുടങ്ങി
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
വിനയന്‍
PROPRO
മലയാള സിനിമാപ്രവര്‍ത്തകരുടെ സംഘടനകളുടെ പൊതുവേദിയായ മാക്ടയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ്‌ മാറ്റിവച്ചു. തേവര എസ്‌ എച്ച്‌ സ്‌കൂളില്‍ ഇന്നും നാളെയുമായാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കേണ്ടിയിരുന്നത്‌.

മാക്ടയുടെ മുന്‍ മേധാവിയും സംവിധായകനുമായി വിനയന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്ന്‌ തെരഞ്ഞെടുപ്പ്‌ നടത്താന്‍ നിയോഗിക്കപ്പെട്ട മാക്ട അഡ്‌ഹോക്ക്‌ കമ്മറ്റി ആരോപിച്ചു.

മാക്ടയിലെ വോട്ടിങ്ങ്‌ അവകാശമുള്ള അംഗങ്ങളെ സംബന്ധിച്ച തര്‍ക്കം കോടതിയില്‍ എത്തിയതൊടെയാണ്‌ തെരഞ്ഞെടുപ്പ്‌ മുടങ്ങിയത്‌. തെരഞ്ഞെടുപ്പ്‌ താത്‌കാലികമായി തടഞ്ഞുകൊണ്ട്‌ മട്ടാഞ്ചേരി സബ്‌ കോടതിയാണ്‌ വിധി പുറപ്പെടുവിച്ചത്‌. തെരഞ്ഞെടുപ്പ്‌ എന്ന്‌ നടത്താനാകുമെന്ന്‌ ഇതുവരെ തീരുമാനമായിട്ടില്ല. ഇതു സംബന്ധിച്ച്‌ രണ്ട്‌ കേസുകള്‍ കൂടി കോടതികളില്‍ നിലവിലുണ്ട്‌.

വിനയന്‍റെ നേതൃത്വത്തിലുള്ള പക്ഷവും മലയാള സിനിമയിലെ പ്രമുഖര്‍ അടങ്ങിയ മറുപക്ഷവും തമ്മിലുള്ള തര്‍ക്കമാണ്‌ കോടതിയില്‍ എത്തിയത്‌. തെരഞ്ഞെടുപ്പ്‌ നിരീക്ഷകരായി എത്തിയ ദേശീയ സംഘടന നേതാക്കളായ ഉമാശങ്കര്‍ ബാബു, ഹിമാന്‍ശുഭട്ട്‌ തുടങ്ങിയവര്‍ തിരിച്ചു പോകും.

വോട്ടര്‍ പട്ടികയിലെ തര്‍ക്കം മൂലം തെരഞ്ഞെടുപ്പില്‍ നിന്ന്‌ വിട്ടു നില്‍ക്കുമെന്ന്‌ വിനയന്‍ പക്ഷം നേരത്തെ ഭീഷണി മുഴക്കിയിരുന്നു. തെരഞ്ഞെടുപ്പ്‌ നടത്തിയാലും വിധി പ്രഖ്യാപനം പാടില്ലെന്ന്‌ നേരത്തെ എറണാകുളം സബ്‌കോടതി വിധിച്ചിരുന്നു.

സാമ്പത്തിക ക്രമക്കേട്‌ നടത്തി എന്ന ആരോപണം വിനയന്‍ നിഷേധിച്ചു. “അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയോട്‌ എന്ന്‌ പറയുന്ന നിലപാടാണ്‌ ഇത്‌. ഇലക്ഷന്‍ മാറ്റി വച്ചതിന് എന്നെ തെറ്റുകാരാനാക്കുന്നു, ഞാന്‍ വെല്ലുവിളിക്കുന്നു, വിനയന്‍ ക്രമക്കേട്‌ നടത്തി എന്ന്‌ തെളിയിക്കാനായാല്‍ എന്ത്‌ പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം”- വിനയന്‍ പറഞ്ഞു.

അഡ്‌ഹോക്ക്‌ കമ്മറ്റി എതിര്‍ വിഭാഗത്തിന്‌ അനുകൂലമായിട്ടാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും വിനയന്‍ ആരോപിക്കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മാക്ട തെരഞ്ഞെടുപ്പ് മുടങ്ങി പുതിയ ഭരണസമിതി വിനയന് മട്ടാഞ്ചേരി സബ് കോടതിയാണ്