കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ശ്രീനിവാസനെ വിലക്കിയില്ലെന്ന്
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
ശ്രീനി
PROPRO
ശ്രീനിവാസന്‌ വിലക്ക്‌ ഏര്‍പ്പെടുത്തി എന്ന വാര്‍ത്ത പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ നിഷേധിച്ചു.

അസോസിയേഷന്‍റെ പേരില്‍ പത്രസ്ഥാപനങ്ങളില്‍ എത്തിച്ച വാര്‍ത്താകുറിപ്പ്‌ വസ്‌തുതകളെ വളച്ചൊടിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന്‌ സംഘടന നേതാവ്‌ സാബു ചെറിയാന്‍ മാധ്യമങ്ങളെ അറിയിച്ചു.

മൂന്നാഴ്‌ച മുമ്പ്‌ അസോസിയേഷന്‍ അംഗങ്ങള്‍ക്ക്‌ നല്‌കിയ കത്ത്‌ ദുരുദ്ദേശത്തോടെ ചിലര്‍ പ്രചരിപ്പിക്കുകയായിരുന്നു എന്ന്‌ സാബു ചെറിയാന്‍ കുറ്റപ്പെടുത്തി.

നിര്‍മ്മാതാവ്‌ വിന്ധ്യന്‍റേയും ലീല ലത്തീഫിന്‍റേയും കൈയ്യില്‍ നിന്നും പണം വാങ്ങിയ ശ്രീനി സിനിമ സംവിധാനം ചെയ്‌തില്ലെന്ന പരാതിയില്‍ സംഘടന താരത്തിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തി എന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്തക്ക്‌ എതിരെ വിന്ധ്യന്‍ രംഗത്ത്‌ വന്നിരുന്നു.

സംഘടനക്ക്‌ ഉള്ളില്‍ എല്ലാവരും ഒരു മേശക്ക്‌ ചുറ്റും ഇരുന്ന്‌ സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങള്‍ മാധ്യമങ്ങളിലേക്ക്‌ വലിച്ചിഴച്ച്‌ വഷളാക്കാനാണ്‌ ചിലര്‍ ശ്രമിക്കുന്നതെന്ന്‌ വിന്ധ്യന്‍ കുറ്റപ്പെടുത്തി.

1998ല്‍ ആണ്‌ ശ്രീനിവാസന്‍ ഇവരില്‍ നിന്ന്‌ പണം വാങ്ങിയത്‌. അമ്മ പ്രസിഡന്‍റ് ഇന്നസെന്റും തിരക്കഥാകൃത്തുകളുടെ പ്രതിനിധി ഡെന്നിസ്‌ ജോസഫും ശ്രീനിയുമായി ഒത്തുതീര്‍പ്പിന്‌ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്നായിരുന്നു പ്രചരണം.

ഏതായാലും വിലക്ക്‌ വാര്‍ത്ത പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ തന്നെ ഇപ്പോള്‍ നിഷേധിച്ചിരിക്കുകയാണ്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ശ്രീനിവാസനെ വിലക്കിയില്ലെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സംഘടന നേതാവ് സാബു ചെറിയാന് ശ്രീനി സിനിമ സംവിധാനം വിധ്യന് അമ്മ പ്രസിഡന്റ് ഇന്നസെന്റും തിരക്കഥാകൃത്തുകളുടെ പ്രതിനിധി ഡെന്നിസ് ജോസഫും