ശ്രീനിവാസന് വിലക്ക്

മലയാളിയുടെ പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തും നിര്മ്മാതാവുമായ ശ്രീനിവാസനെ സിനിമയില്‍ നിന്ന് വിലക്കിയെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. നിര്‍മ്മാതാക്കളായ വിന്ധ്യനില്‍ നിന്നും ലീല ലത്തീഫില്‍ നിന്നും പത്തുവര്‍ഷം മുമ്പ് സിനിമ ചെയ്യാന്‍ അഞ്ചു ലക്ഷം വാങ്ങി സിനിമ ചെയ്യാതിരുന്നതിന്‍റെ പേരിലാണത്രേ നടപടി. എന്നാല്‍ അങ്ങനെ ഒരു പ്രശ്‌നമേ ഇല്ലെന്ന നിലപാടിലാണ് പരാതിക്കാരനായ വിന്ധ്യന്‍ !പണം കൊടുത്തതും സംഘടന വിലക്ക് തീരുമാനം എടുത്തതും ഒന്നും വിധ്യന്‍ നിഷേധിക്കുന്നില്ലെങ്കിലും ഇതെല്ലാം സംഘടനക്ക് ഉള്ളില്‍ തന്നെ തീരേണ്ട പ്രശ്‌നമാണെന്നും മാധ്യമങ്ങള്‍ വാര്‍ത്തയാക്കേണ്ട കാര്യമില്ലെന്നുമാണ് പരാതിക്കാരനായ വിന്ധ്യന്‍ പറയുന്നത്.ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തവര്‍ക്ക് ഗൂഢലക്‍ഷ്യങ്ങളാണ് ഉള്ളതെന്നും വിന്ധ്യന്‍ ആരോപിക്കുന്നു. എന്തായാലും ശ്രീനിവാസന്‍ ഈ വിവാദത്തോട് പ്രതികരിച്ചിട്ടില്ല. മാക്ടയില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ വാര്‍ത്താ ചോര്‍ത്തല്‍ എന്നും കരുതുന്നു.സംവിധായകന്‍ തുളസീദാസില്‍ നിന്ന് നടന്‍ ദിലീപ് പണം വാങ്ങിയ ശേഷം അഭിനയിക്കാന്‍ തയ്യാറാകാതിരുന്ന സംഭവമാണ് മാക്ടയുടെ ഭരണ സമിതി വീഴാന്‍ തന്നെ കാരണമായത്. എന്നാല്‍ ഇപ്പോള്‍ തുളസീദാസുമായി സംഘടനക്ക് ഉണ്ടായിരുന്ന നിസഹകരണ നിലപാട് സംഘടന മാറ്റിയിരിക്കുകയാണ്. തുളസീദാസ് പ്രശ്‌നത്തില്‍ സംവിധായകന്‍ വിനയന് എതിരെ ശ്രീനിവാസന്‍ പരസ്യമായി രംഗത്തു വന്നിരുന്നു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ശ്രീനിവാസനെ വച്ച് സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ സംഘടനയുമായി ബന്ധപ്പെട്ട ശേഷമേ മുന്നോട്ട് പോകാവു എന്നാണ് അസോസിയേഷന്‍ സെക്രട്ടറി സാബു ചെറിയാന്‍ പത്രകുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍