‘തന്മാത്ര’യില്‍ മോഹന്‍ലാലിന്‍റെ നായികയായി മലയാളത്തില്‍ അവതരിച്ച മീര വാസുദേവ് തെന്നിന്ത്യന്‍ സിനിമയില്‍ വീണ്ടും സജീവമാകുന്നു.
സീരിയലുകളിലേക്കും ടെലിവിഷന്‍ പരിപാടികളുടെ ജൂറി വേഷത്തിലേക്കും ചുവടുമാറ്റിയ സുന്ദരി വീണ്ടും സിനിമകളിലേക്ക് മടങ്ങുന്നു. സംവിധായകന്‍ രഞ്‌ജിത്ത് നായകനായുകന്ന ജയരാജിന്‍റെ ‘ഗുല്‍മോഹറില്‍’ മീര മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ബോളിവുഡിലും തെന്നിന്ത്യയിലും കൈ നിറയെ അവസരങ്ങളാണ് മീരക്ക് ഇപ്പോഴുള്ളത്. സീരിയല്‍-സിനിമ തിരക്കുമായി മുംബൈ-തിരുവനന്തപുരം-ചെന്നൈ യാത്രകളിലാണ് സുന്ദരി ഇപ്പോള്‍.
‘കാതികപ്പല്‍’ അണ് മീരയുടെ അടുത്ത തമിഴ് ചിത്രം. മണിരത്‌നത്തിന്‍റെ അസോസിയേറ്റ് ആയിരുന്ന ദിനേശ് സെല്‍വരാജ് ആണ് സംവിധായകന്‍. നായികാ പ്രാധാന്യമുള്ള സിനിമയില്‍ ഏറെ പ്രതീക്ഷയാണ് മീരക്ക് ഉള്ളത്.
തെന്നിന്ത്യയില്‍ പുതിയ തരംഗം സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ് മീര.