കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ശരണ്യ നായികയായി
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PROPRO
മറ്റൊരു മലയാളി സുന്ദരി കൂടി തമിഴ്‌ പ്രേക്ഷകരുടെ ഇഷ്ടതാരമാകുന്നു. സഹോദരി വേഷങ്ങളിലൂടെ നായികാ വേഷത്തിലേക്ക്‌ കടക്കുകയാണ്‌ ശരണ്യമോഹന്‍.

‘യാരടി നീ മോഹിനിയില്‍’ ധനുഷിനൊപ്പം അടിപ്പാടിയ “പാലക്കാട്‌ പക്കത്തിലെ ഒരപ്പാവി രാജ..” എന്ന ഗാനം ശരണ്യക്ക്‌ തമിഴ്‌ ജനതയുടെ മനസില്‍ ഇടം നേടി കൊടുത്തിരിക്കുകയാണ്‌.

‘ഒരു നാള്‍ ഒരു കനവ്‌’ എന്ന ചിത്രത്തിലും മികച്ച വേഷമാണ്‌ ശരണ്യ അവതരിപ്പിച്ചത്‌. തമിഴ്‌നാട്ടിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ അഭിരാമി രാമനാഥന്‍ ഗ്രൂപ്പ്‌ ഒരുക്കുന്ന ആദ്യ ചിത്രമായ ‘പാഞ്ചമിര്‍ത്തം’ എന്ന ചിത്രത്തിലൂടെ ശരണ്യ നായിക വേഷത്തിലേക്ക്‌ കയറ്റം കിട്ടുന്നു.

കോമഡിക്ക്‌ പ്രാധാന്യം നല്‌കുന്ന ചിത്രത്തില്‍ പ്രമുഖ നടന്‍ നാസര്‍ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നു. രാജു ഈശ്വരന്‍ ആണ്‌ സിനിമയുടെ സംവിധായകന്‍.

സിനിമക്ക്‌ വേണ്ടി ഊട്ടിയില്‍ ഗാന ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു. നിഷ്‌കളങ്കമായ സൗന്ദര്യവും മുഖഭാവവും ഉള്ള ഈ പെണ്‍കുട്ടിയെ തമിഴ്‌ മക്കള്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും എന്ന്‌ പ്രതീക്ഷിക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ശരണ്യ നായികയായി ഒരു നാള്‍ ഒരു കനവ്‌’ യാരടി നീ മോഹിനിയില്‍’ ധനുഷിനൊപ്പം പാലക്കാട്‌ പക്കത്തിലെ ഒരപ്പാവി രാജ..” എന്ന ‘പാഞ്ചമിര്‍ത്തം’