‘കുചേലന്‍‘ ഫ്‌ളോപ്പയാതോടെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെതിരെ സിനിമ വിതരണക്കാരും തിയേറ്റര്‍ ഉടമകളും കൈകോര്‍ക്കുന്നു. കുചേലന്‍ പ്രതീക്ഷിച്ച വിജയം നേടാത്തതിനാല്‍ കോടികളുടെ നഷ്ടമാണ് ഉണ്ടായത് എന്നാണ് ഇവരുടെ ആരോപണം.
വിതരണക്കാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ മുന്‍കൂറായി വാങ്ങിയ തുകയുടെ 35 ശതമാനമോ ഏഴു കോടി രൂപയോ തിരിച്ചു നല്‌കാമെന്ന് രജനിയും മുഖ്യ വിതരണക്കാരായ പിരമിഡ് സമീറയും തീരുമാനിച്ചെന്നാണ് അറിയുന്നത്.
നഷ്ടം തിരിച്ചുപിടിക്കാനായി സിനിമാ വിതരണക്കാര്‍ ചെന്നൈയില്‍ അടിയന്തിര യോഗം ചേര്‍ന്നു. സൂപ്പര്‍സ്റ്റാറും നിര്‍മ്മാതാവും സിനിമയുടെ നഷ്ടം വീട്ടണമെന്നാണ് ഇവരുടെ ആവശ്യം.
നഷ്ടം നികത്താന്‍ രജനി തയ്യാറായില്ലെങ്കില്‍ സൂപ്പര്‍സ്റ്റാറിനെ ബഹിഷ്‌കരിക്കാന്‍ ചില വിതരണക്കാര്‍ ആഹ്വാനം ചെയ്‌തിരുന്നു.
അറുപത്തി രണ്ട് കോടിരൂപക്കാണ് കുചേലന്‍ വിറ്റത് എന്നാണ് അറിയുന്നത്. എന്നാല്‍ മുന്‍കൂറായി നിര്‍മ്മാതാവിന് നല്‌കിയ പണത്തിന്‍റെ 75 ശതമാനവും നഷ്ടമായി എന്നാണ് വിതരണക്കാരുടെ ആരോപണം.
രജനി ഗസ്റ്റ് റോളില്‍ മാത്രം എത്തുന്ന ചിത്രം മുഴുനീള രജനി ചിത്രമായി വിറ്റഴിക്കാന്‍ നിര്‍മ്മാതാവ് ശ്രമിച്ചതാണ് വന്‍ നഷ്ടമുണ്ടാകാന്‍ കാരണം എന്നാണ് വിതരണക്കാരുടെ ആരോപണം.
സിനിമ പ്രതീക്ഷിച്ച വിജയം ഉണ്ടാക്കാതിനാല്‍ വിതരണക്കാര്‍ക്ക് പണം തിരിച്ചു നല്‌കാന്‍ രജനി തയ്യാറെടുക്കുന്നു എന്ന് വാര്‍ത്തയുണ്ടായിരുന്നു. ‘ബാബ‘ ബോക്‌സ് ഓഫീസില്‍ തകര്‍ന്നപ്പോള്‍ രജനി നഷ്ടം നികത്തി കൊടുത്തിരുന്നു.