'ഡോണി'ന് രണ്ടാം ഭാഗം

തെന്നിന്ത്യയിലെല്ലാം റിമേക്ക് ചെയ്യപ്പെട്ട, ബോളിവുഡില്‍ വീണ്ടും പുനര്‍ജനിച്ച 'ഡോണി'ന് ഇതാ രണ്ടാം ഭാഗം ജനിക്കുന്നു. ബിഗ് ബി അമിതാഭ് ബച്ചന്‍ നായകനായി 1978ല്‍ റിലീസ് ചെയ്‌ത 'ഡോണ്‍' സൂപ്പര്‍ ഹിറ്റായിരുന്നു.മലയാളത്തിലടക്കം തെന്നിന്ത്യയിലെല്ലാം റീമേക്ക് ചെയ്യപ്പെട്ട ചിത്രം ഷാരൂഖിനെ നായകനാക്ക് ബോളിവുഡില്‍ വീണ്ടും അവതരിപ്പിച്ചത് ശബാന ആസ്‌മിയുടേയും ജാവേദ് അക്തറുടേയും മകനായ ഫറാന്‍ അക്തര്‍ ആയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ 'ഡോണിന്' രണ്ടാം ഭാഗം രചിക്കാന്‍ ഒരുങ്ങുകയാണ് ഫറാന്‍.ഫറാന്‍ സംവിധായ വേഷം അഴിച്ച് വച്ച ആദ്യമായി അഭിനയിച്ച 'റോക്ക് ഓണ്‍' എന്ന ചിത്രം ഈ മാസം 29ന് റിലീസ് ചെയ്യും. സിനിമയുടെ പ്രചാരണത്തിന് എത്തിയ ഫാറാനാണ് ‘ഡോണി’ന്‍റെ രണ്ടാംഭാഗം ഇറങ്ങുന്ന കാര്യം സ്ഥിരീകരിച്ചത്.രണ്ടാം ഭാഗത്തില്‍ ഷാരൂഖ് തന്നെയായിരിക്കും നായകന്‍. എന്നാല്‍ നായിക വേഷത്തില്‍ പ്രിയങ്ക ഉണ്ടായിരിക്കുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ‘ഡോണി’ന്‍റെ തമിഴ് റീമേക്കായ ‘ബില്ല’യില്‍ രജനിയായിരുന്നു നായകന്‍. അജിത്ത് നായകനായി ചിത്രം വീണ്ടും ഇറക്കിയപ്പോഴും വന്‍ വിജയമായിരുന്നു. തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍