ഇടിക്കൂട്ടില്‍ രണ്ട് ഭീകരന്മാരെ കുടി ഇടിച്ചു വീഴ്‌ത്തിയാല്‍ സ്വപ്‌നസുന്ദരിയെ വിജേന്ദറിന്‍റെ കൈയ്യില്‍ കിട്ടും. “ഞാനാണ് ഇഷ്ടപ്പെട്ട നടി എന്ന് വിജേന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞതായി അറിഞ്ഞു. ഇന്ത്യക്ക് വേണ്ടി സ്വര്‍ണ മെഡല്‍ നേടുകയാണെങ്കില്‍ ഞാന്‍ അദ്ദേഹവുമായി ചൂടന്‍ ഡേറ്റിങ്ങിന് തയ്യാറാണെന്ന് അറിയിക്കാന്‍ ആഗ്രഹിക്കുന്നു“-ബിപാഷ മാധ്യമങ്ങളോട് പറഞ്ഞു.
മോഡല്‍ വേദികളിലും ചെറുതായി ഭാഗ്യം പരീക്ഷിച്ചിട്ടുള്ള ഹരിയാനക്കാരനായ വിജേന്ദ്രറിന്‍റെ വെളളി മെഡലിനായുള്ള പോരാട്ടം ഇന്ന് ഉച്ചയ്‌ക്കാണ്.