‘ആകാശ ഗോപുര’വുമായ് ലാല്‍

ഇബ്‌സന്‍റെ ലോകപ്രശസ്‌ത നാടകമായ ‘മാസ്റ്റര്‍ ബില്‍ഡറി’ന്‍റെ മലയാള ചലച്ചിത്രാവിഷ്‌കാരമായ ‘ആകാശ ഗോപുര’ത്തിലെ നായക കഥാപാത്രം വെല്ലുവിളി ഉയര്‍ത്തിയെന്ന് മോഹന്‍ലാല്‍.സാധാരണ സിനിമകളില്‍ ഉള്ളത് പോലെയുള്ള കഥാപാത്രമല്ല ആകാശ ഗോപുരത്തിലേത്. ചിത്രം വ്യത്യസ്‌തമായ അനുഭമായിരിക്കും പ്രേക്ഷകര്‍ക്ക് നല്‌കുക എന്നും അദ്ദേഹം ചൂണ്ടികാട്ടി.മലയാളത്തിലെ ഏറ്റവും ചിലവേറി ചിത്രമാണ് ‘ആകാശഗോപുരം‘. പൂര്‍ണ്ണമായും ബ്രിട്ടണില്‍ ചിത്രീകരിച്ച സിനിമക്ക് ഹോളിവുഡ് സാങ്കേതികവിദ്യ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ഇബ്‌സന്‍റെ നാടകം മലയാളത്തില്‍ അവതരിപ്പിക്കാനുള്ള സംവിധായകന്‍ കെ പി കുമാരന്‍റെ ശ്രമം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. സിനിമയില്‍ വലിയൊരു സ്വപ്‌നമാണ് താന്‍ സാക്ഷാത്‌കരിച്ചതെന്ന് കെ പി കുമാരന്‍ പറഞ്ഞു. സിനിമയുടെ തിരക്കഥ ഒരുക്കാന്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി താന്‍ ശ്രമിക്കുകയായിരുന്നു എന്നും സംവിധായകന്‍ പറഞ്ഞു. ബോളിവുഡ് ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള സന്തോഷ് തുണ്ടിയാലാണ് ‘ആകാശഗോപുര’ത്തിന്‍റെ ഛായാഗ്രാഹകന്‍. ‘ടൈറ്റാനി’ക്കിന്‍റെ സംഗീതം ഒരുക്കിയ ജോണ്‍ ആള്‍ട്ട്‌മാനാണ് സിനിമയുടെ സംഗീതം ഒരുക്കിയത്. സിനിമ 22ന് ഇന്ത്യയിലൊട്ടാകെ റിലീസ് ചെയ്യും. തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍