ബോളിവുഡിലേക്ക് ചേക്കേറിയതോടെ അസിന്‍ തെന്നിന്ത്യയെ മറന്നു എന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. അത്തരം വാര്‍ത്തകള്‍ക്ക് സുന്ദരി തന്നെ അറുതി വരുത്തുന്നു.
പോക്കിരി, ശിവകാശി എന്നീ അസിന്‍-വിജയ് ചിത്രങ്ങള്‍ തമിഴകം ആവേശത്തോടെയാണ് ഏറ്റുവാങ്ങിയിരുന്നത്. ഇവരുടെ ജോഡി പൊരുത്തം ഹിറ്റ് സൃഷ്ടിക്കുമെന്നാണ് അണിയറ വര്‍ത്തമാനം.
വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പൊസിറ്റീവായ പ്രതികരണമാണ് അസിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നറിയുന്നു. വിജയ് ഇപ്പോള്‍ പ്രഭുദേവയുടെ ചിത്രമായ ‘വില്ലു’വില്‍ ആണ് അഭിനയിക്കുന്നത്.
ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റായ ‘സോള്‍ജിയറി’ന്‍റെ തമിഴ് റീമേക്കാണ് ‘വില്ലു’. അസിന്‍ ബോളിവുഡില്‍ ‘ഗജിനി’യുടെ ആമിര്‍ പതിപ്പിന്‍റെ റിലീസ് കാത്തിരിക്കുകയാണ്. ആദ്യ ചിത്രം റിലീസ് ആകുന്നതിന് മുമ്പ് തന്നെ ആസിന് ബോളിവുഡില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.
വിജയുടെ അമ്പതാം ചിത്രം വന്‍ സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ ആയിരിക്കും സിനിമ സംവിധാനം ചെയ്യുക എന്നും വാര്‍ത്തയുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല