പ്രമുഖ മലയാളി ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍റെ പുതിയ ചിത്രം പൂര്‍ത്തിയാകുന്നു. ഇന്ത്യാ പാക് അതിര്‍ത്തിയിലുള്ള ഗ്രമത്തില്‍ ചിത്രീകരിക്കുന്ന സിനിമയുടെ പേര് ‘താഹാന്‍’ എന്നാണ്.
ആദ്യമായാണ് ഈ അതിര്‍ത്തി ഗ്രാമത്തിന്‍റെ സൗന്ദര്യ ക്യമാറയില്‍ പകര്‍ത്തപ്പെടുന്നത്. വിക്ടര്‍ബാനര്‍ജിയും ബാലതാരം പൂനം ബാന്ദ്രയുമാണ് സിനിമയിലെ പ്രധാന താരങ്ങള്‍.
കുട്ടികള്‍ക്ക് അവരുടെ ചുറ്റുപാടുകളോടുള്ള നിഷ്‌കളങ്കമായ സ്‌നേഹമാണ് സിനിമയുടെ പ്രമേയം. സരിക, അനുപം ഖേര്‍, രാഹുല്‍ബോസ്, രാഹുല്‍ഖന്ന തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു.
കേരളത്തില്‍ ചിത്രീകരിച്ച സന്തോഷ് ശിവന്‍റെ ഹോളിവുഡ് ചിത്രം ‘ബിഫോര്‍ ദ റെയിന്‍’ എന്ന ചിത്രം ഇതിനോടകം വിദേശ മേളകളില്‍ ചര്‍ച്ചയായിട്ടുണ്ട്. ചിത്രം മാസങ്ങള്‍ക്ക് ഉള്ളില്‍ ഇന്ത്യയില്‍ റിലീസ് ചെയ്യുമെന്നറിയുന്നു.