സിനിമക്കും സിനിമാക്കാരനും രാഷ്ട്രീയം ഉണ്ടാകും എന്നാല്‍ സിനിമയെ വിലയിരുത്തുമ്പോള്‍ രാഷ്ട്രീയം കടന്നു വരുന്നത് നല്ലതല്ല. കോണ്‍ഗ്രസ് ചാനലിന്‍റെ സിനിമ പുരസ്‌കാരം സി പി എം ചാനല്‍ മേധാവിയുടെ ചിത്രത്തിന് ലഭിക്കുമ്പോള്‍ രാഷ്ട്രീയ അതീതമായ ജൂറിയുടെ ഇടപെടല്‍ ശ്രദ്ധേയമാകുന്നു.
ജയ്‌ഹിന്ദ് ടി വി ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് കൈരളി ചാനല്‍ മേധാവി പി ടി കുഞ്ഞുമുഹമ്മദിന്‍റെ പരദേശിയാണ്.
ഒരേകടലിലൂടെ ശ്യാമപ്രസാദ് മികച്ച സംവിധായകനായി, മികച്ച നടനായി മോഹന്‍ലാലും നടിയായി ലക്ഷ്‌മി ഗോപാലസ്വാമിയും തെരഞ്ഞെടുക്കപ്പെട്ടു. ജഗതി ശ്രീകുമാറിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിക്കും.
കെ.എസ്.ചിത്രയെ മികച്ച ഗായികയായും വിനീത് ശ്രീനിവാസനെ മികച്ച ഗായകനായും തെരഞ്ഞെടുത്തു. പ്രശസ്ത സംവിധായകന്‍ ഹരികുമാര്‍ ചെയര്‍മാനായും ഡോ.ജോര്‍ജ് ഓണക്കൂര്‍, പന്തളം സുധാകരന്‍,രാജസേനന്‍,സുലോചന റാംമോഹന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരങ്ങള്‍ നിശ്ചയിച്ചത്.
മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി എന്നീ അവാര്‍ഡുകള്‍ക്ക് ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും ലഭിക്കും. മറ്റുള്ള അവാര്‍ഡുകള്‍ക്ക് 50,000 രൂപയാണ് പുരസ്കാര തുക. ജയ്ഹിന്ദ് ടിവിയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കൊച്ചി മറൈന്‍ ഡ്രൈവില്‍ ഈ മാസം 17ന് നടക്കുന്ന ജയ്ഹിന്ദ് ഉല്‍സവില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
'ജയ്ഹിന്ദ് കേരളരത്നം' അവാര്‍ഡുകള്‍ക്ക് കെ.ജെ.യേശുദാസ്, ജഗതി ശ്രീകുമാര്‍, സൂര്യാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ അര്‍ഹരായി.
'പരദേശി' എന്ന ചിത്രത്തില്‍ പല പ്രായത്തിലൂടെ കടന്നു പോകുന്ന വലിയ വീട്ടില്‍ മൂസ എന്ന കഥാപാത്രത്തിന്‍റെ ശരീര ഭാഷയും ശബ്ദനിയന്ത്രണവും പ്രാഗല്‍ഭ്യത്തോടെ അവതരിപ്പിച്ചതിനാണ് മോഹന്‍ലാലിന് അവാര്‍ഡ്.'പരദേശി', 'തനിയെ' എന്നീ ചിത്രങ്ങളില്‍ വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളുടെ മാനസിക ഭാവങ്ങള്‍ തികഞ്ഞ മിതത്വത്തോടെ ആവിഷ്കരിച്ച അഭിനമികവിനാണ് ലക്ഷ്മി ഗോപാല സ്വാമിക്ക് അവാര്‍ഡ്.
|