പ്രധാന താള്‍ > വിനോദം > സിനിമ > സിനിമാ വാര്‍ത്ത > നമിതക്ക്‌ നായകന്‍ കലാഭവന്‍ മണി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നമിതക്ക്‌ നായകന്‍ കലാഭവന്‍ മണി  Search similar articles
‘ബ്ലാക്ക്‌ സ്റ്റാലിന്‍’ നമിതയുടെ മലയാള ചിത്രം
നമിത
PROPRO
തെന്നിന്ത്യയുടെ മാദകസുന്ദരി നമിത മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തില്‍ നായകന്‍ കലാഭവന്‍ മണി. മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട തമിഴ്‌ നടന്‍ ബാലയും ചിത്രത്തില്‍ ഉണ്ട്‌.

പ്രമോദ്‌ പപ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര്‌ ‘ബ്ലാക്ക്‌ സ്റ്റാലിന്‍’ എന്നാണ്‌. മലയാള ചിത്രത്തില്‍ അഭിനയിക്കുന്നതിന്‌ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടി എന്ന അംഗീകാരവും ഈ ചിത്രത്തിലൂടെ നമിത സ്വന്തമാക്കുന്നു.

ചിത്രത്തില്‍ അഭിനയിക്കുന്നതിന്‌ 25 ലക്ഷം രൂപയാണ്‌ നമിത പ്രതിഫലം ആവശ്യപ്പെട്ടിരിക്കുന്നത്‌. തെന്നിന്ത്യയില്‍ വില്ലന്‍ വേഷങ്ങളില്‍ ചെത്തി നടക്കുന്ന കലാഭവന്‍ മണിയും നമിതയും ഒന്നിക്കുമ്പോള്‍ മലയാളത്തിന്‌ പുറത്തും സിനിമക്ക്‌ വിപണി കണ്ടെത്താമെന്ന പ്രതീക്ഷയിലാണ്‌ നിര്‍മ്മാതാവ്‌.

രാജേഷ്‌ ജയരാമനാണ്‌ സിനിമയുടെ തിരക്കഥ ഒരുക്കുന്നത്‌. കിച്ചു ഫിലിംസിന്‌ വേണ്ടി ജഗദീഷ്‌ ചന്ദ്രനാണ്‌ സിനിമ നിര്‍മ്മിക്കുന്നത്‌. കേരളത്തിലെ സി ക്ലാസ്‌ തിയേറ്ററുകളില്‍ ഒന്നടങ്കം റിലീസ്‌ ചെയ്‌ത്‌ നേട്ടം ഉണ്ടാക്കാനാണ്‌ ശ്രമം.

നമിത നായികയാകുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം ആവോളം ഉണ്ടാകുമെന്നാണ്‌ സംവിധായകന്‍റെ ഉറപ്പ്‌‌. ഒക്ടോബര്‍ രണ്ടാംവാരം ചിത്രത്തിന്‍റെ ഷൂട്ടിങ്ങ്‌ ആരംഭിക്കും എന്നറിയുന്നു.
കൂടുതല്‍
കോമഡിയുടെ‘കബഡി കബഡി’
ഇസ്രായേലിന്‍റെ മനസുമായി വോള്‍മാന്‍
‘കുചേല’ന്‍റെ ആദ്യഷോ അനുഭവം
‘കുചേലന്‍’ അവതരിച്ചു
താരാധിപത്യത്തിനെതിരെ ഭരതിരാജ
മമ്മൂട്ടി രാഷ്ട്രീയത്തിലേക്കില്ല