ഇസ്രായേലി ചലച്ചിത്രകാരന്‍ ഡാന്‍ വോള്‍മാന്‍ ആണ് ചലച്ചിത്രസംഘടിപ്പിക്കുന്ന തിരുവന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവ (ടിഫ്)ത്തിലെ മുഖ്യ ആകര്‍ഷണം. നിരവധി രാജ്യാന്തരവേദികളില്‍ അംഗീകരിക്കപ്പെട്ട വോള്‍മാന്‍റെ ടൈയ്‌ഡ് ഹാന്‍സ് ആണ് ഇന്ന് ആരംഭിക്കുന്ന മേളയുടെ ഉദ്‌ഘാടന ചിത്രം.
ക്രിയാത്മകമായ ചലച്ചിത്ര ജീവിതത്തിന് ഉടമയായ വോള്‍മാന്‍റെ റിട്രോസ്‌പെക്ടീവാണ് ഇത്തവണ മേളയുടെ പ്രത്യേകത. നാടകത്തില്‍ നിന്നും ടെലിവിഷന്‍ രംഗത്തേക്കും അവിടെ നിന്ന് ഡോക്യുമെന്ററി, ഷോട്ട് ഫിലിമുകളിലേക്കും പിന്നീട് ചലച്ചിത്രത്തിലേക്കും പടര്‍ന്നു കിടക്കുന്നതാണ് വോള്‍മാന്‍റെ കലാജീവിതം.
ന്യുയോര്‍ക്ക് സര്‍വ്വകലാശാലയില്‍ നിന്നും സിനിമ ഔപചാരികമായി പഠിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. 1968ല്‍ ആദ്യ ചിത്രമെടുത്ത വോള്‍മാനെ ന്യുവേവ് സിനിമയുടെ വക്താവായി പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ഇപ്പോഴും വിലയിരുത്തുന്നു എ്‌ന്നതും കൗതുകകരമാണ്.
എനിക്കൊരു കഥപറയാനുണ്ട് അതുകൊണ്ട ഞാന്‍ സിനിമ എടുക്കുന്നു എന്നാണ് സിനിമയുടെ പ്രചോദനത്തെ കുറിച്ച് ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മറുപടി.
ടൈയ്‌ഡ് ഹാന്‍സ് അമ്മയും മകനും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധത്തെ കുറിച്ചുള്ള ചിത്രമാണ്. വ്യക്തിപരമായ ആഖ്യാന രീതിയിലൂടെ അമ്പതുകളിലേയും അറുപതുകളിലേയും ഇസ്രയേലിന്‍റെ മാനസികാവസ്ഥയാണ് വോള്‍മാന്‍ തുറന്നു കാട്ടുന്നത്.