കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ‘പരുന്ത്’ വരുന്നത് പാതിരാവില്‍ !
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
‘പരുന്ത്‌’
PROPRO
മമ്മൂട്ടിയും മോഹന്‍ലാലും തോളില്‍ കൈയ്യിട്ട്‌ ഏത്രത്തോളം ജേഷ്‌ഠാനുജന്‍ കളിച്ചാലും അവരുടെ ആരാധകര്‍ക്ക്‌ അങ്ങനെ പറ്റില്ല, ആരാധകര്‍ക്ക്‌ പരസ്‌പരം മത്സരിച്ചേ പറ്റു. ഏകദേശം ഒരേ ഇതിവൃത്തത്തില്‍ പുറത്തിറങ്ങുന്ന ലാല്‍ -മമ്മൂട്ടി ചിത്രങ്ങള്‍ ഫാന്‍ ക്ലബ്ബുകള്‍ക്ക്‌ ഇടയില്‍ പുതിയ മത്സരം സൃഷ്ടിച്ചിരിക്കുന്നു.

ജൂലൈ പതിനെട്ടിന്‍റെ ആദ്യ സെക്കന്റില്‍ തന്നെ ‘പരുന്ത്‌’ റിലീസ്‌ ചെയ്യാനൊരുങ്ങുകയാണ്‌ മമ്മൂട്ടിയുടെ ആരാധകര്‍. മമ്മൂട്ടിയുടെ ‘അണ്ണന്‍തമ്പി’യാണ്‌ റിലീസിങ്ങ്‌ സമയത്ത്‌ ഇത്തരം ഒരു മത്സരം തുടങ്ങി വച്ചത്‌. മെയ്‌ 18 അതിരാവിലെ 3.45നായിരുന്നു ചിത്രം മലപ്പുറത്ത്‌ റിലീസ്‌ ചെയ്‌തത്‌.

ഇത്‌ കണ്ട്‌ മോഹന്‍ലാല്‍ ആരാധകര്‍ അടങ്ങി ഇരിക്കുമോ, ‘അണ്ണന്‍തമ്പി’യുടെ റെക്കോര്‍ഡ്‌ പൊളിക്കാനായി അവര്‍ ‘മാടമ്പി’ അതിരാവിലെ 3.25ന്‌ റിലീസ്‌ ചെയ്‌തു. പാലക്കാടായിരുന്നു ചിത്രത്തിന്‍റെ അതിരാവിലെ ഉള്ള പ്രദര്‍ശനം. അതോടെ മമ്മൂട്ടി ആരാധകര്‍ക്കും വാശിയായി , ഇക്കാര്യത്തില്‍ ഇനി ആരും ഭേദിക്കാന്‍ ഇടയില്ലാത്ത റെക്കോര്‍ഡ്‌ ഇടാനാണ്‌ അവരുടെ പുതിയനീക്കം.

വെള്ളിയാഴ്‌ചയുടെ ആദ്യ സെക്കന്റില്‍ തന്നെ ചിത്രം റിലീസ്‌ ചെയ്‌താല്‍ പിന്നീട്‌ ആ റെക്കോര്‍ഡ്‌ ആര്‍ക്കും ഭേദിക്കാനാകില്ലല്ലോ. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞാല്‍ ഉടന്‍ ചിത്രം പ്രദര്‍ശനം ആരംഭിക്കും. താനൂരിലെ പി വി എസ്‌ സിനിമ തിയേറ്ററിലാണ്‌ ‘പരുന്ത്‌’ പാതിരാവില്‍ പറന്നിറങ്ങുക. മധ്യ തിരുവിതാം കൂറിലെ തിയേറ്ററുകളും ഈ നീക്കം പരീക്ഷിക്കുന്നുണ്ട്‌.

പാലയില്‍ രാവിലെ ആറു മണിക്ക്‌ ചിത്രം റിലീസ്‌ ചെയ്യും. കൊച്ചിയിലും തിരുവനന്തപുരത്തും എല്ലാം ഇപ്രകാരം ചിത്രം അതിരാവിലെ റീലീസ്‌ ചെയ്യാനുള്ള തിരക്കിട്ട നീക്കത്തിലാണ്‌ മമ്മൂട്ടി ആരാധകര്‍. “പരുന്ത്‌ സൃഷ്ടിക്കാന്‍ പോകുന്ന റെക്കോര്‍ഡ്‌ ആര്‍ക്കും ഭേദിക്കാനാകില്ല, കാരണം വെള്ളിയാഴ്‌ച രാവിലെ 00.01 എ എമ്മിന്‌ ചിത്രം റിലീസ്‌ ചെയ്യും. ഇതിനേക്കാള്‍ നേരത്തെ ചിത്രം റിലീസ്‌ ആക്കാന്‍ ശ്രമിച്ചാല്‍ അത്‌ അടുത്ത ദിവസം ആയി പോകും”- മമ്മൂട്ടി ഫാന്‍സ്‌ ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ജിന്‍സ്‌ പറയുന്നു

രജനിയുടെ ‘ശിവാജി’ പാലക്കാട്‌ തിയേറ്ററുകളില്‍ അതിരാവിലെ നാലുമണിക്ക്‌ പ്രദര്‍ശിപ്പിച്ചിരുന്നു
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പരുന്ത്’ വരുന്നത് പാതിരാവില്‍ ! മമ്മൂട്ടിയും മോഹന്‍ലാലും റിലീസിങ്ങ്‌ ‘അണ്ണന്‍തമ്പി’യാണ്‌ മോഹന്‍ലാല്‍ മമ്മൂട്ടി താനൂരിലെ പി വി എസ്‌ പരുന്ത്‌ രജനിയുടെ ‘ശിവാജി’