കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » മീരജാസ്‌മിന്‍ 'സെക്‌സി' അല്ലെന്ന്
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
മീര
PROPRO
എന്തു പറഞ്ഞാലും മീര മലയാളികളുടെ സ്വന്തം നടിയല്ലേ. അവരെ തള്ളിപ്പറയുന്നത്‌ കേട്ടു നില്‍ക്കാന്‍ മലയാളിക്ക്‌ ആകുമോ. ശരാശരി മലയാളിയുടെ സ്വപ്‌നകാമുകിയാകാനുള്ള സൗന്ദര്യം മീരജാസ്‌മിന്‌ ഇല്ലേ. പക്ഷെ വെള്ളിത്തിരയിലെ ആധുനിക പെണ്‍ സൗന്ദര്യത്തെ നിര്‍ണയിക്കുന്ന സുപ്രസിദ്ധ സ്റ്റൈലിസ്റ്റ്‌ മധുവര്‍മ്മയുടെ അഭിപ്രായത്തില്‍ മീര തീരെ ‘സെക്‌സി’ അല്ല.

പെണ്‍ സൗന്ദര്യത്തിന്‍റെ ആധുനിക അളവ്‌ കോലുകള്‍ വച്ച്‌ ഗണിച്ചാല്‍ മീര തീരെ ‘ഹോട്ട്‌‘ അല്ലെന്നാണ്‌ പെണ്‍ സൗന്ദര്യ ഗവേഷകന്‍റെ വിലയിരുത്തല്‍. ഗ്ലാമര്‍ ലോകത്ത്‌ എത്തണമെങ്കില്‍ മീര നന്നായി വിയര്‍പ്പൊഴുക്കണമെന്നാണ്‌ മധുവര്‍മ്മയുടെ നിരീക്ഷണം.

ഒരു സ്വകാര്യ റേഡിയോക്ക്‌ നല്‌കിയ അഭിമുഖത്തിലാണ്‌ മധു വര്‍മ്മ മലയാളിയുടെ സ്വന്തം സുന്ദരിയെ കുറിച്ച്‌ ഈ നിരീക്ഷണം നടത്തിയത്‌. “പുതിയ കാലത്ത്‌ അഭിനയിക്കാനുളള പ്രതിഭയും മുഖത്ത്‌ ഭാവങ്ങള്‍ വിരിയിക്കാനുള്ള കഴിവും മാത്രം പോര സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ , ഗ്ലാമര്‍ ഒരു പ്രധാന ഘടകമാണ്‌. മീര ജാസ്‌മിന്‍ സുന്ദരിയാണ്‌ പക്ഷെ സെക്‌സി അല്ല”.

സിനിമയിലെത്തുന്ന പുതുമുഖങ്ങളില്‍ സൗന്ദര്യ പരീക്ഷണം നടത്തി അവരെ സ്വപ്‌നനായികമാരാക്കുന്നതില്‍ കഴിവ്‌ തെളിയിച്ച ആളാണ്‌ മധു വര്‍മ്മ. തെന്നിന്ത്യയിലും ബോളിവുഡിലും വെള്ളിത്തിരയുടെ ഹരമായി മാറിയ മിക്ക നടിമാരും മധുവിന്‍റെ ‘സൗന്ദര്യ കുറുക്കുവഴികള്‍ ’ പ്രയോജനപ്പെടുത്തിയിട്ടുള്ളവരാണ്‌. ആധുനിക അഴകളവുകള്‍ പ്രകാരം ഫാഷന്‍ ലോകത്തില്‍ മീരജാസ്‌മിന്‍ വെറും സാധാരണ പെണ്‍കുട്ടിമാത്രമാണെന്ന്‌‌ മധുവര്‍മ്മ വിലയിരുത്തുന്നു.

ആധുനിക പെണ്‍ സൗന്ദര്യത്തിനൊപ്പിച്ച്‌ മീരയെ മാറ്റി എടുക്കാന്‍ ഏകദേശം ഒരു വര്‍ഷത്തെ കഠിന പ്രയത്‌നം ആവശ്യമാണെന്നും മധുവര്‍മ്മ നിരീക്ഷിക്കുന്നു. ഇക്കാര്യത്തെ കുറിച്ച്‌ മീര ഇതുവരെ പ്രതികരിച്ചിട്ടില്ല. നയന്‍താരയും നമിതയും എല്ലാം ‘ഹോട്ട്‌’ സുന്ദരികളുടെ ഇമേജിലേക്ക്‌ വളര്‍ന്നപ്പോള്‍ ‘അയലത്തെ സുന്ദരി’ എന്ന പരിവേഷമാണ്‌ മീരക്ക്‌ ലഭിക്കുന്നത്‌.

വസ്‌ത്രത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്‌ചകള്‍ക്ക്‌ തയ്യാറായല്ല മീര തെന്നിന്ത്യയിലെ മികച്ച നടിക്കുള്ള പട്ടം സ്വന്തമാക്കിയതും. ചുരുങ്ങിയ കാലത്തിനിടെ ദേശീയ പുരസ്‌കാരവും മീരയെ തേടി എത്തി. “പണമുണ്ടാക്കാന്‍ വേണ്ടി വസ്‌ത്രത്തിന്‍റെ അളവ്‌ കുറച്ച്‌ ‘ഹോട്ട്‌ ഇമേജ്‌’ ആവേണ്ട ഗതികേട്‌ മീരക്ക്‌ ഏതായാലും വരില്ല”- ഒരു കടുത്ത മീരജാസ്‌മിന്‍ ആരാധകന്‍ വര്‍മ്മയുടെ നിരീക്ഷണത്തോട്‌ പ്രതികരിക്കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മീരജാസ്‌മിന്‍ 'സെക്‌സി' അല്ലെന്ന് സുപ്രസിദ്ധ സ്റ്റൈലിസ്റ്റ്‌ മധുവര്‍മ്മയുടെ ഗ്ലാമര്‍ നയന്‍താരയും നമിതയും ‘അയലത്തെ സുന്ദരി’