ബോളിവുഡ് ‘സെക്സ് ബോംബ്’ മല്ലിക ഷെരാവത്തും നമ്മുടെ സിനിമാ നടന്‍ ദിലീപും തമ്മില്‍ എന്താണ് ബന്ധം. പേടിക്കേണ്ട മഞ്‌ജുവാര്യര്‍ സൂക്ഷിക്കേണ്ട ബന്ധമൊന്നും ഇവര്‍ക്കിടയില്‍ ഇല്ല , പക്ഷെ ഇവര്‍ക്ക് സമാനമായ ചില സ്വഭാവ സവിശേഷതകള്‍ ഉണ്ട്.
നിര്‍മ്മാതാവില്‍ നിന്ന് സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി കാരര്‍ തുക കൈപ്പറ്റിയ ശേഷം സംവിധായകനെ മാറ്റണം എന്ന് ദിലീപിന്‍റെ ‘സ്വഭാവമാണ്’ മല്ലികയിലേക്കും പകര്‍ന്നിരിക്കുന്നത്. ദിലീപിന്‍റെ നിലപാട് മാക്ടയുടെ പിളര്‍പ്പില്‍ വരെ എത്തി നില്‍ക്കുമ്പോള്‍ മല്ലികയ്ക്ക് എതിരെ വാളെടുത്തിരിക്കുകയാണ് ബോളിവുഡ് നിര്‍മ്മാതാക്കള്‍. ബോളിവുഡിലെ നിര്‍മ്മാതാക്കളുടെ ഏറ്റവും പഴക്കം ചെന്ന സംഘടനയായ ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ മല്ലികക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്.
സ്‌റ്റുഡിയോ 18 എന്ന നിര്‍മ്മാണ കമ്പനിയില്‍ നിന്ന് വാങ്ങിയ കരാര്‍ തുകയായ രണ്ടരകോടി രൂപ തിരിച്ചു നല്‍ക്കാനാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനിയുടെ സിനിമയില്‍ അഭിനയിക്കാന്‍ കരാര്‍ തുക വാങ്ങിയ സുന്ദരി ആദ്യം ആവശ്യപ്പെട്ടത് സംവിധായകനെ മാറ്റണം എന്നായിരുന്നു. സ്റ്റുഡിയോ 18 അതിന് വിസമ്മതിച്ചപ്പോള്‍ അടുത്ത ആവശ്യം വന്നു ഛായാഗ്രാഹകനെ എങ്കിലും മാറ്റണം.
മലയാളി ക്യാമറാന്‍ മധു അമ്പാട്ടിന് വേണ്ടിയാണ് മല്ലിക വാദിച്ചത്. ഇതും കമ്പനി തള്ളി. അതോടെ സിനിമയുമായി സഹകരിക്കില്ലെന്ന നിലപാടിലാണത്രേ മല്ലിക. സ്റ്റുഡിയോ 18ന്‍റെ പരാതി സ്വീകരിച്ച നിര്‍മ്മാതാക്കളുടെ സംഘടന ‘രതി ദേവതയെ’ പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍.
‘ഇന്ത്യന്‍ രതിദേവത’ എന്ന വിളിപ്പേര് വീണെങ്കിലും സുന്ദരിക്ക് മുഴുനീള നായികാവേഷങ്ങള്‍ വിരളമായിരുന്നു. എന്നാല്‍ 2008 ബോളിവുഡില്‍ മല്ലികയുടെ വര്‍ഷമാണ്. സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരു ഹോളിവുഡ് സംവിധായിക ചെയ്യുന്ന ബോളിവുഡ് സിനിമയില്‍ നായികയാവുകയാണ് മല്ലിക. നാലു തവണ ഓസ്‌കര്‍ നാമനിര്‍ദേശവും രണ്ടു തവണ് കാന്‍ പുര്‌സകാരവും ലഭിച്ച ഡേവിഡ് ചിന്‍ചിന്‍റെ മകള്‍ ജെന്നിഫര്‍ ലിന്‍ച് ഒരുക്കുന്ന ബോളിവുഡ് ചിത്രത്തില്‍ സര്‍പ്പസുന്ദരിയുടെ വേഷത്തിലാണ് മല്ലിക എത്തുക.
ഇന്ത്യന്‍ പ്രേക്ഷകരെ എക്കാലവും ഹരം കൊള്ളിച്ച പ്രതികാരദാഹിയായി അലയുന്ന ‘നാഗിനി’ സങ്കല്‌പത്തെ പടിഞ്ഞാറന്‍ പ്രേക്ഷകരിലേക്ക് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പറിച്ചു നടുകയാണ് ലന്‍ച്. നാഗിനി രൂപത്തില്‍ എത്തുന്ന അഞ്ചാമത്തെ നടിയാണ് മല്ലിക ഷെറാവത്ത്. വിജയമാല, റീന റോയ്, ശ്രീദേവി, മനീഷ കൊയ്‌രാള തുടങ്ങിയ നടിമാരെല്ലാം രതിയും പ്രതികാരവും ക്രൂരതയും ഒന്നിക്കുന്ന നാഗിനികളെ അനശ്വരമാക്കിയിട്ടുണ്ട്. ജൂലൈ അവസാനം ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കും.
‘നാഗിനി’ക്ക് മുന്നോടിയായി ഈ വര്‍ഷം മികച്ച മല്ലിക ചിത്രങ്ങളും എത്തുന്നു. റൊമാന്‍സ്- കോമഡി ചേരുവയില്‍ ‘അഗ്ലി ഓര്‍ പ്‌ഗലി’ ജൂലൈ 25ന് റിലീസ് ചെയ്യും. ആഗസ്റ്റ് അവസാന വാരത്തില്‍ റിലീസ് ചെയ്യാനിരിക്കുന്ന ‘മാന്‍ ഗയേ മുഗള്‍ -ഇ-അസം’ ആണ് മറ്റൊരു കോമഡി ചിത്രം.
സ്വന്തം പേര് നിയമപ്രകാരം ട്രേഡ് മാര്‍ക്ക് ആക്കിയ ബോളിവുഡിലെ ആദ്യ താരം എന്ന സ്ഥാനവും മല്ലിക ഷെരാവത്ത് സ്വന്തമാക്കിയിരിക്കുകയാണ്. നടിയുടെ സമ്മത പ്രകാരമല്ലാതെ കച്ചവട ആവശ്യങ്ങള്‍ക്കും പരസ്യ പ്രചാരണത്തിനുമായി അവരുടെ പേര് ഉപയോഗിക്കുന്നതിന് നിരോധിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് സുന്ദരിയുടെ തന്ത്രപൂര്‍വ്വമായ ഈ നീക്കം.
മല്ലിക അതിഥിതാരമായി മാത്രം അഭിനയിച്ച ‘വെല്‍ക്കം’ പോലുള്ള സിനിമകള്‍ ‘മല്ലിക ചിത്രം’ എന്ന പേരില്‍ ലോകത്തെങ്ങും മാര്‍ക്കറ്റ് ചെയ്യപ്പെട്ട സാഹചര്യം ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് സുന്ദരിയുടെ ഈ നീക്കം.