ഷേര്ലിന് ചോപ്ര എന്ന മാദക തിടമ്പ് പരാജയങ്ങളില്‍ നിന്ന് ഒന്നും പഠിക്കുന്നില്ല. നൂല്‍ബന്ധമില്ലാതെ ക്യാമറക്ക് മുന്നില്‍ വരാന്‍ തയ്യാറായിട്ടും ബോളിവുഡില്‍ ഭാഗ്യം കടാക്ഷിക്കാതെ വന്നപ്പോഴാണ് മ്യൂസിക് ആല്‍ബങ്ങളിലേക്ക് ചവടുമാറ്റിയത്. സ്വന്തമായി എഴുതി അഭിനയിച്ച കന്നി ആല്‍ബം 'ഔട്രേജിയസ്' , നാലുനിലയില്‍ പൊട്ടി. എന്നാല്‍ പരാജയത്തില്‍ നിന്ന ഷേര്‍ലിന്‍ ചോപ്ര എന്ന മോന ചോപ്ര ഒന്നും പഠിച്ചില്ല, രണ്ടാം ആല്‍ബത്തിന്‍റെ പണിപ്പുരയിലാണ് സുന്ദരി.
ഷാരൂഖാന്‍റെ ‘ഓം ശാന്തി ഓമി’ലെ ഹിറ്റ് ഗാനമായ “ദര്‍ദ് -ഇ-ഡിസ്‌കോ” എന്ന ഗാനത്തിന്‍റെ ചുവടു പിടിച്ച് “ദര്‍ദ്-ഇ-ഷേര്‍ലിന്‍ ” എന്നാണ് ആല്‍ബത്തിന് പേര് നല്‌കിയിരിക്കുന്നത്. ബോളിവുഡിന്‍റെ ഡ്രീമി ഗേള്‍ ഹേമമാലിനിക്ക് ആള്‍ബത്തിലൂടെ ആദരവര്‍പ്പിക്കുമെന്നും ഷേര്‍ലിന്‍ പറയുന്നു.
ഹേമമാലിനിയുടെ പഴയകാല ചിത്രങ്ങളിലെ ഗാനങ്ങളില്‍ നിന്നുള്ള വരികളും ആല്‍ബത്തില്‍ ഉപയോഗിക്കുന്നുണ്ട്. ടു പീസ് ബിക്കിനിയിലും പ്രത്യേക്ഷപ്പെടാന്‍ മടിയില്ലാത്ത ബോളിവുഡിലെ അഭിനവ ഗായിക ബോളിവുഡില്‍ പുതിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ്. ഗ്ലാമര്‍ സുന്ദരിയായും സെക്‌സി താരമായും സ്വയം അവതരിക്കാന്‍ മടിയില്ലെന്നതാണ് ഷേര്‍ലിനെ വ്യത്യസ്‌തയാക്കുന്നത്. ശരീരം കൊണ്ട് മാത്രമല്ല ശാരീരം കൊണ്ടും ഷേര്‍ലിന്‍ ബോളീവുഡ് ആരാധകരെ പ്രകോപിപ്പിക്കുന്നു.
വസ്‌ത്രധാരണത്തിലെ ഈ ഉദാര നിലപാട് ഷേര്‍ലിന് ഭാഗ്യം നല്‌കുന്നില്ലെന്നതാണ് വിചിത്രം. വെബ്‌സൈറ്റുകള്‍ വഴി ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന സുന്ദരി എന്ന അംഗീകാരം ഐശ്വര്യ റായില്‍ നിന്നും സ്വന്തമാക്കാനായി എന്നത് മാത്രമാണ് ഏക അംഗീകാരം. എന്താണ് ഷേര്‍ലിനുള്ള പ്രത്യേക എന്ന ചോദ്യത്തിന് വളച്ചുകെട്ടില്ലാതെ സുന്ദരി മറുപടി നല്‌കും. “അല്‌പവസ്‌ത്രധാരണിയായി എത്തുന്നതോ, കൊഴുപ്പുള്ള മാറിടമോ വശ്യമായ ആകാരമോ ഒന്നുമല്ല, ലൈംഗികത പ്രസരിപ്പിക്കാനുള്ള വശ്യതയാണ് എന്‍റെ രഹസ്യം. എന്‍റെ ഒരോ നോട്ടത്തിലുമുണ്ട് ലൈംഗികത”.
എന്താണ് ബോളിവുഡില്‍ നിന്ന് നേടാന്‍ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിനും സുന്ദരിക്ക് മറുപടിയുണ്ട്. “അടുത്ത അഞ്ചു വര്‍ഷത്തിനിടെ എനിക്ക് പത്ത് ബോളിവുഡ് ചിത്രങ്ങളില്‍ എങ്കിലും അഭിനയിക്കണം. ഒരു അവാര്‍ഡ് എങ്കിലും വാങ്ങണം.” സ്വന്തം ശരീരത്തിലും ശാരീരത്തിലും ഉള്ള വിശ്വാസം സുന്ദരിയെ രക്ഷിക്കട്ടെ !