കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » നന്ദിത സംവിധാന രംഗത്തേക്ക്
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PROPRO
പ്രതിഭയുടെ ഒരു കലവറയാണ് താനെന്ന് ഇതിനു മുമ്പ് ചെയ്ത ചിത്രങ്ങളില്‍ എല്ലാം തന്നെ തെളിയിച്ച താരമാണ് നന്ദിതാദാസ്. താരമാകാന്‍ വേണ്ട പ്രതിഭയും കഴിവുമുള്ള താരം അഭിനയത്തിനു പല തവണ പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. ഇതാ നന്ദിതാദാസിന്‍റെ ഇനിയത്തെ പരീക്ഷണം സംവിധാനത്തിലാണ്.

നന്ദിതയുടെ സംവിധാന അരങ്ങേറ്റം ഫിറാഖ്-ഇന്‍ സച്ച് ടൈംസിലൂടെയാണ്. ഈ സിനിമ നിര്‍മ്മിക്കുന്നതാകട്ടെ പെര്‍സെപ്റ്റ് പിച്ചേഴ്‌സും. ബോളിവുഡില്‍ കൊമേഴ്‌സ്യല്‍ അഭിനേതാക്കള്‍ക്ക് പകരം ചിത്രത്തില്‍ അഭിനയിക്കുന്നതാകട്ടെ എക്കാലത്തെയും മികച്ച അഭിനേതാക്കളും. നസറുദ്ദീന്‍ ഷാ, പരേഷ് റാവല്‍, ടിസ്ക്കാ ചോപ്ര, സഞ്ജയ് സൂരി തുടങ്ങിയവരാണ് താരങ്ങള്‍.

ബന്ധങ്ങളും വികാരങ്ങളും പ്രതികരണങ്ങളും നിസ്സഹായതയും ഒക്കെ വിധയമാകുന്ന അഞ്ച കഥകളാണ് ഇന്‍ സച്ച് ടൈംസിലേതെന്ന് നന്ദിത വ്യക്തമാക്കുന്നു. ഇതൊരു കോമ്മഡി ചിത്രമല്ലെന്നും ഒരിക്കല്‍ നിങ്ങള്‍ ചിത്രം കണ്ടു കഴിഞ്ഞാല്‍ അത് നിങ്ങളുടെ ഹൃദയത്തെ പിടിച്ചുളയ്‌ക്കുമെന്നും സംവിധായക തന്നെ പറയുന്നു.

“ഫിറാഖ് എന്നാല്‍ വേര്‍പിരിയല്‍ എന്നാണ്. ചെറിയ വേര്‍ പിരിയലിനും വലിയ വേര്‍ പിരിയലിനും പറയാനുള്ളത് തുല്യ ദു:ഖമാണ്.” സഞ്ജയ് സൂരി പറയുന്നു. ഭാര്യയുമായി വേര്‍പെട്ട ഒരു മുസ്ലീമായിട്ടാണ് സഞ്ജയ് സൂരി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം വ്യത്യസ്ത ഭാഷയിലാണ് സംസാരിക്കുന്നത്. ചിലത് ഇംഗ്ലീഷില്‍ ചിലത് ഹിന്ദി, ചിലത് ഉറുദു. ചിത്രം പറയുന്നത് വയലന്‍സ് എങ്ങനെ ആള്‍ക്കാരെ ബാധിക്കുന്നു എന്നതാണ്. ടിസ്ക അഭിപ്രായപ്പെടുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: നന്ദിത സംവിധാന രംഗത്തേക്ക് നന്ദിതാദാസ്.