നമ്മള്‍, സ്വപ്നക്കൂട്, ഗോള്‍ തുടങ്ങി വിജയം വരിച്ച ചിത്രങ്ങള്‍ക്ക് പിന്നാലെ യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ ചിത്രവുമായെത്തുകയാണ് സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ കമല്‍. നരേന്‍, ജയസൂര്യ, സംവൃത, റോമ, മീരാജാസ്മിന്‍, രാധിക തുടങ്ങിയ താരങ്ങള്‍ കേന്ദ്ര കഥാപാത്രമാകുന്ന മിന്നാമിന്നിക്കൂട്ടം റിലീസിംഗിനു തയ്യാറായി.
ഐ ടി പ്രൊഫഷണലുകളുടെ ജീവിതത്തിനും പ്രണയത്തിനും വിരഹത്തിനുമെല്ലാം ഇടയിലൂടെ സഞ്ചരിക്കുന്ന മിന്നാമിന്നിക്കൂട്ടം ജൂലായ് 12 ന് തീയറ്ററുകള്‍ തേടിയെത്തും. ചിത്രം അവസാന ഘട്ട ചിത്രീകരണവും പൂര്‍ത്തിയായി കഴിഞ്ഞിരിക്കുക ആണ്. നഹര്‍ ഫിലിംസിന്‍റെ ബാനറില്‍ രാഖി റാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മനോജ് പിള്ള ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ കലാ സംവിധാനം ഗോകുല്‍ദാസാണ്. കെ രാജഗോപാല്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത് അനില്‍ പനച്ചൂരാനും സംഗീതം ബിജിലാലുമാണ്. ചിത്രത്തിന്‍റെ അവസാന ഘട്ട ചിത്രീകരണം സിംഗപ്പൂരിലാണ് കമല്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.