കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » അഭിഷേകും വിവേകും ഒന്നിക്കുന്നു
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PTIIFM
കാലം മുറിവുകള്‍ ഉണക്കുന്നതാണോ, എല്ലാം മറയ്‌ക്കുന്നതാണോ, ഇനി അതുമല്ല പണത്തിനു മീതെ പരുന്തും പറക്കില്ല എന്നതാണോ എന്ന തീരുമാനം ആരാധകര്‍ക്ക് വിടുകയാണ്. എന്തായാലും ഒടുവില്‍ അഭിഷേകും വിവേക് ഒബ്‌‌റോയിയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് അവസാനമാകുക ആണ്. ആഷിന്‍റെ പേരില്‍ തമ്മില്‍ കാണാത്തവരായിരുന്നു ഇരുവരും.

ഇരുവരും അപൂര്‍വ്വ ലാഖിയയുടെ മിഷന്‍ ഇസ്താംബൂള്‍ എന്ന പുതിയ ചിത്രത്തില്‍ ഒന്നിച്ച് ഐറ്റം ഡാന്‍സ് ചെയ്യാന്‍ സമ്മതിച്ചിരിക്കുക ആണ് രണ്ട് പേരും. യുവ താരം സയ്യദ് ഖാനും ഇരുവര്‍ക്കൊപ്പം നൃത്ത വേദിയിലുണ്ട്. ആഷിനെ ജൂനിയര്‍ ബച്ചന്‍ വിവാഹം ചെയ്ത ശേഷം ആദ്യമായിട്ടാണ് വിവേക് അഭിഷേകിനൊപ്പം എത്തുന്നത്.

ഇരുവരും തമ്മില്‍ ഇതിനു മുമ്പ് പുറത്ത് വന്ന ലാഖിയയുടെ ഷൂട്ട് ഔട്ട് അറ്റ് ലോഖണ്ഡ് വാല എന്ന ചിത്രത്തില്‍ ഒരേ ഫ്രയിമില്‍ പ്രത്യക്ഷപ്പെടാന്‍ മടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ നേരെയായെന്നാണ് അണിയറയില്‍ കേള്‍ക്കുന്നത്. വിവേക് തേജി ബച്ചന്‍റെ സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്തതോടെ അഭിഷേകുമായുള്ള മഞ്ഞ് ഉരുകിയെന്നാണ് കേള്‍ക്കുന്നത്.

ഈ മാസം ആദ്യം ബാങ്കോക്കില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വിവേകിന്‍റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് അഭിഷേക് മെസേജ് അയയ്‌ക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ ഉഷാറായതായും പറയുന്നു. എന്തായാലും മുംബൈയില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം ഇരുവരും തമ്മില്‍ ഒന്നിച്ചുള്ള രംഗം ചിത്രീകരിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അഭിഷേകും വിവേകും ഒന്നിക്കുന്നു