വാര്‍ദ്ധക്യജീവിതത്തില്‍ ഒറ്റപ്പെട്ടു പോയവരെ കുറിച്ചാണ് "ഏകാന്തം' സംസാരിക്കുന്നത്. എല്ലാവരാലും, ജന്മം നല്‍കിയ മക്കളാല്‍ പോലും ഉപേക്ഷിക്കപ്പെട്ടവരുടെ ഏകാന്തതയാണ് സിനിമയുടെപ്രമേയം.
മലയാളത്തിന്‍റെ മഹാ നടന്‍ തിലകന് ഈ ചിത്രം ദേശീയ ബഹുമതി നേടിക്കൊടുത്തിരിക്കുന്നു. ജൂറിയുടെ പ്രത്യേക അവാര്‍ഡ്.പാരകള്‍ക്കുള്ള മറുപടി എന്ന് ഈ അവാര്‍ഡിനെ തിലകന്‍ വിശേഷിപ്പിക്കുന്നു.
സാധാരണ ഗൗരവമുള്ള പ്രമേയങ്ങളുമായി വരുന്ന സംവിധായകര്‍ക്ക് സംഭവിക്കുന്ന തെറ്റ് മധുകൈതപ്രവും ഇതില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഫ്രയിമുകളുടെയും പ്രമേയത്തിന്‍റെയും മന്ദഗമനം തന്നെയാണ് പ്രശ്നമാവുന്നത്. ജയരാജിന്‍റെ അസോസിറ്റായി നിരവധി സിനിമകളില്‍ സഹകിച്ച മധു കൈതപ്രത്തിന്‍റെ ആദ്യ സംവിധാന സംരംഭമാണ് ഏകാന്തം.
ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥനായ അച്യുതമേനോന്‍ ഭാര്യയുടെ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുന്നിടത്തുനിന്നാണ് സിനിമ ആരംഭിക്കുന്നത്.
ഡല്‍ഹിയിലും വിദേശത്തുമായി ഔദ്യോഗിക ജീവിതം നയിക്കുന്ന തിരക്കില്‍ ജീവിതത്തിന്‍റെ വേരുകളിലേക്ക് തിരിഞ്ഞു നോക്കാന്‍ അച്യുതമേനോന്‍ ഒരിക്കലും താത്പര്യം കാണിച്ചിരുന്നില്ല.തനിക്ക് ഒരു കുഞ്ഞിനെ പോലും സമ്മാനിക്കാതെ ഭാര്യ കൂടി പോയതോടെ ആയാള്‍ തിരക്കുകളുടെ നടുവില്‍ ഒറ്റയ്ക്കായി.
ഏകാന്തത അസഹ്യമായപ്പോള്‍ അനുജന്‍ രാവുണ്ണിയുടെ അടുത്തുപോകാന്‍ അയാള്‍ തീരുമാനിച്ചു. അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂതകാലത്തിലേക്ക് മടങ്ങിയ അച്യുതമേനോന്‍ ജന്മനാട്ടില്‍ അനുജനെ തേടി എത്തുന്നു. രാവുണ്ണിയും ഏകന്തനാണ്. പോരാത്തതിന് രോഗബാധിതനും. ഭാര്യ മരിച്ചു. അയാളുടെ രണ്ടുമക്കളും നഗരത്തില്‍ അവരവരുടെ കുടുംബ തിരക്കുകളിലാണ്.