കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » റായിയും അക്ഷയും ഒന്നിക്കുന്നു
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
IFMPRO
നാല് വര്‍ഷത്തിനു ശേഷം രാജീവ്റായ് മടങ്ങിവരുന്നു. രാജീവ്റായിയെ ഓര്‍മ്മയില്ലേ? ‘തൂ ചീസ് ബഡി ഹൈ മസ്ത് മസ്ത്’ പാടിച്ച് ഇന്ത്യയെ മുഴുവന്‍ തുള്ളിച്ച മൊഹ്‌റ യുടെ സംവിധായകനും നിര്‍മ്മാതാവും റായ് ആയിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹം മടങ്ങി വരുന്നത് അക്ഷയ് കുമാറിനൊപ്പം അത്തരം ഒരു ഹിറ്റ് ലക്‍ഷ്യമിട്ടാണ്.

ഇപ്പോള്‍ ലോസ് ഏഞ്ചത്സില്‍ താമസിക്കുന്ന രാജീവ് റായ് അക്ഷയുമൊത്ത് വീണ്ടും ഒരുമിക്കുന്നത് 14 വര്‍ഷം മുമ്പ് നിര്‍മ്മിച്ച മൊഹ്‌‌റ പോലെ തന്നെയുള്ള ഒരു പുതിയ ആക്ഷന്‍ ത്രില്ലറിനു വേണ്ടിയാണ്. ചിത്രത്തിന്‍റെ പേരുകളും റജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. ഡൂ ഓര്‍ ഡൈ റ്റൂ ഡൂ ഓര്‍ ഡൈ, ഹീറ്റ് എന്നീ പേരുകളാണ് നല്‍കിയിരിക്കുന്നത്.

ഇതിന്‍റെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ജനുവരിയില്‍ താരവുമായി റായ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. മറ്റ് ചില പേരുകള്‍ കൂടി ചിത്രത്തിനായി കണ്ടു വച്ചിരുന്നെങ്കിലും അതൊക്കെ മറ്റ് നിര്‍മ്മാതാക്കള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു എന്നാണ് റായി വ്യക്തമാക്കുന്നത്. ഇനി റജിസ്റ്റര്‍ ചെയ്ത പേരുകള്‍ തന്നെ ഉപയോഗിക്കണം എന്നില്ലെന്നും റായി പറയുന്നു.

നാല് സ്ക്രിപ്റ്റുകള്‍ തന്‍റെ പരിഗണനയില്‍ ഉണ്ടെന്നും ചിലപ്പോള്‍ അത് ഇനിയും മാറാമെന്നും അമേരിക്കയില്‍ സ്ഥിര താമസക്കാരനായ റായ് പറയുന്നു. എന്ത് വന്നാലും ജൂലായില്‍ അക്ഷയ്കുമാറിനെ കാണുമെന്നും റായ് കൂട്ടിച്ചേര്‍ത്തു. 1997 ല്‍ അണ്ടര്‍ വേള്‍ഡ് തന്നെ ലക്‍ഷ്യമിട്ടപ്പോഴാണ് ലോസ് ഏഞ്ചല്‍‌സിലേക്ക് പറന്നത്.

ഒരു സമയം ഒരു സ്ക്രിപ്റ്റിലേ ശ്രദ്ധ കേന്ദ്രീകരിക്കുക ഉള്ളെന്നും അവസാന ദിവസം ഉണ്ടാകുന്ന ഉല്‍പ്പന്നം തൃപ്തി നല്‍കണം എന്ന ലക്‍‌ഷ്യം വച്ചാണ് താന്‍ ചിത്രം പരമാവധി താമസിപ്പിക്കുന്നതെന്നും റായി കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് എഴുത്തുകാര്‍ക്ക് ഒപ്പം ഇംഗ്ലീഷ് സിനിമകളുടെ പണിപ്പുരയില്‍ വളരെ തിരക്ക് പിടിച്ചിരിക്കുകയാണ് റായി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അക്ഷയ് കുമാര്‍ ലോസ് ഏഞ്ചല്‍‌സ് റായിയും അക്ഷയും ഒന്നിക്കുന്നു രാജീവ്റായ് മൊഹ്‌റ തൂ ചീസ് ബഡി ഹൈ മസ്ത് മസ്ത്’ ഡൂ ഓര്‍ ഡൈ റ്റൂ ഡൂ ഓര്‍ ഡൈ, ഹീറ്റ്