മാധവന് തമിഴില്‍ തുണയാകുകയാണ് അനില്‍ അംബാനിയുടെ ആഡ്‌ലാബ്. തുടര്‍ച്ചയായ പരാജയങ്ങള്‍ വേട്ടയാടുമ്പോഴും നാല് ചിത്രങ്ങളിലാണ് ആഡ്‌ലാബ് മാധവന് അവസരം നല്‍കിയിരിക്കുന്നത്. അജിത്തും തൃഷയും മുഖ്യ വേഷങ്ങളില്‍ എത്തിയ കിരീടത്തിനു ശേഷം ആഡ്‌ലാബിന്‍റേതായി പുറത്ത് വരുന്ന ചിത്രങ്ങളാണിത്.
പൊതുവേ റീമേക്ക് ചിത്രങ്ങളോട് കൂടുതല്‍ താല്‍പര്യമുള്ള ആഡ്‌ലാബ് ആദ്യം ചെയ്യുന്നത് ‘യാവരും നലം’ എന്ന ചിത്രമാണ്. ഇതിന്‍റെ ഹിന്ദി റീമേക്ക് 13 ബി എന്ന പേരില്‍ പിന്നീട് ബോളീവുഡില്‍ എത്തും. ഇതിനു പുറമേ മൂന്ന് ചിത്രങ്ങള്‍ കൂടി മാധവനെ നായകനാക്കാന്‍ ഇരിക്കുകയാണ് ആഡ്‌ലാബ്. ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനു പുറമേ വിതരണവും ചെയ്യുന്നതിനുള്ള അവകാശം സ്വന്തമാക്കിയിരിക്കുകയാണ് മാധവന്‍.
യാവരും നലത്തിനു പിന്നാലെ ഷാരൂഖ് ഖാനും ജൂഹി ചൌളയും പ്രധാന വേഷത്തില്‍ എത്തിയ ‘യെസ് ബോസ്’ തമിഴില്‍ എത്തുമ്പോള്‍ നായകനാകുന്നത് മറ്റാരുമല്ല. മാധവന്‍ തന്നെയാണ്. ഈ ചിത്രത്തില്‍ മംതാ മോഹന്‍ദാസ് നായികയാകുന്നു. മംതയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. ഷാരൂഖ് ചെയ്ത വേഷത്തിലാണ് മാധവന്‍ എത്തുന്നത്.
ആദിത്യ പഞ്ചോളി ചെയ്ത ബോസിന്‍റെ വേഷത്തില്‍ ജയറാമാണ്. ഒരു സുന്ദരിയായ മോഡലിനോടുള്ള വിവാഹിതനായ തന്‍റെ ബോസിന്‍റെ പ്രണയം സാക്ഷാത്‌ക്കരിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന ജോലിക്കാരനെ മാധവന്‍ അവതരിപ്പിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. കെ ആര്‍ ജി നിര്‍മ്മിക്കുന്ന ചിത്രം ശെല്‍വയാണ് സംവിധാനം ചെയ്യുന്നത്.
എവനോ ഒരുവനാണ് മാധവന്‍റെ നാലാമത്തെ ചിത്രം. നിശികാന്ത് കാമത്ത് സംവിധാനം ചെയ്യുന്ന ചിത്രം മറാത്തി അവാര്‍ഡ് സിനിമയായ ദോംബിവിലി ഫെസ്റ്റ് എന്ന ചിത്രത്തിന്‍റെ റീമേക്കാണ്. ആഡ്‌ലാബിന്‍റെ ആദ്യ ചിത്രമായ കിരീടവും റീമേക്കായിരുന്നു. മോഹന്‍ലാല്‍ നായകനായ ചിത്രം ആ പേരില്‍ തന്നെ തമിഴില്‍ എത്തുകയായിരുന്നു.