തൊണ്ണൂറുകളില്‍എ കാമ്പസ് രാഷ്ട്രീയവും പ്രണയവും മോഹഭംഗങ്ങളുമെല്ലാം പറഞ്ഞ ലാല്‍ ജോസിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ക്ലാസ്മേറ്റ്’ തമിഴില്‍ പുനര്‍ജ്ജനിക്കുന്നു. ‘നിനയ്‌ത്താലേ ഇനിയ്‌ക്കും’ എന്ന പേര്‍ നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കമല്‍ഹാസന്‍റെ അസിസ്റ്റന്‍റായി സംവിധാന രംഗത്ത് എത്തിയ കുമാരവേല്‍ ആണ്.
തമിഴിലും മലയാളത്തിലും ഒരു പോലെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിക്കുന്ന പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാവ്യാ മാധവന്‍ ചെയ്ത വേഷത്തില്‍ പ്രിയാമണി എത്തുന്നു.
പൃഥ്വിരാജിനും പ്രിയാമണിക്കും ഒപ്പം സംവിധായകന്‍ പി വാസുവിന്‍റെ മകന്‍ ശക്തി, ശ്രീനാഥ് തുടങ്ങിയവരാണ് മറ്റ് മുഖ്യ വേഷത്തില്‍. ഈ മാസം മുതല്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് സംവിധായകന്‍റെ ഉദ്ദേശം.
ചിത്രത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. തൊണ്ണൂറുകളിലെ കാമ്പസിന്‍റെ ഗൃഹാതുരത ഉണര്‍ത്തിയ ക്ലാസ്മേറ്റ് കേരളത്തില്‍ തരംഗമായ ചിത്രമായിരുന്നു. കഥയുടേയും അവതരണത്തിന്‍റെയും പ്രത്യേകത കൊണ്ട് മലയാളക്കര നെഞ്ചേറ്റിയ ചിത്രം തമിഴിലും സൂപ്പര്‍ഹിറ്റാകുമെന്ന് തന്നെയാണ് സംവിധായകന്‍റെ പ്രതീക്ഷ.
|