‘ബിഗാദ’ എന്ന ബ്ലോഗിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ അമിതാഭ് ബച്ചന്‍ സംതൃപ്തനാണ്. ബ്ലോഗിന്‍റെ ചുവടുപിടിച്ച് ഒരു പരിപൂര്‍ണ ബച്ചന്‍ സൈറ്റ് ലോകത്തിന്‍റെ മുന്നില്‍ സമര്‍പ്പിക്കുകയാണ് ബിഗ് ബിയുടെ ഇനിയുള്ള ലക്‍ഷ്യം. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സൈറ്റ് എന്ന ലക്‍ഷ്യം പൂര്‍ത്തിയാവും എന്നും ബച്ചന്‍ പറയുന്നു.
“ ബ്ലോഗിംഗ് ഇപ്പോള്‍ മാത്രമാണ് തുടങ്ങിയത് എങ്കിലും ഞാനത് ആസ്വദിക്കുന്നു. എന്‍റെ പരിപൂര്‍ണ വെബ്സൈറ്റ് നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. ഉടന്‍തന്നെ സൈറ്റ് ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കാമെന്ന് കരുതുന്നു. അതു വരെ ബിഗാദയിലുള്ള എഴുത്ത് തുടരും”, ബച്ചന്‍ തന്‍റെ ബ്ലോഗില്‍ പറയുന്നു.
സൈറ്റിന്‍റെ നിര്‍മ്മാണം തൃപ്തികരമായ രീതിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അത് പൂര്‍ത്തിയാവുമ്പോള്‍ സ്വന്തം സൈറ്റില്‍ നിന്ന് തന്നെ ബ്ലോഗിംഗ് തുടങ്ങുമെന്നും ബച്ചന്‍ പറയുന്നു.
ബിഗാദയും സൈറ്റും ഉപയോഗിക്കുന്നതിന് പ്രതിഫലം വാങ്ങുന്നു എന്ന വാര്‍ത്ത ബച്ചന്‍ നിഷേധിച്ചു. സ്വന്തം പ്ലാറ്റ്ഫോമിലൂടെ സ്വന്തം വീക്ഷണങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിന് പ്രതിഫലം വാങ്ങുന്നത് എങ്ങനെയെന്ന ചോദ്യമാണ് ബച്ചന്‍ ഉന്നയിച്ചത്. പ്രതിഫലം വാങ്ങുന്നതിനായി ടിവി ഷോകളും പരസ്യചിത്രങ്ങളും ധാരാളമുണ്ടെന്നും ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.
ബിഗാദ അനില്‍ അംബാനി ഗ്രൂപ്പിന്‍റെ പ്ലാറ്റ്ഫോമാണ്. എന്നാല്‍, അനിലുമായുള്ള ബന്ധം ബ്ലോഗെഴുത്തിനെ ഒരു രീതിയിലും സ്വാധീനിച്ചിട്ടില്ല എന്നും താന്‍ ബിഗാദയുടെ ബ്രാന്‍ഡ് അംബാസഡറല്ല എന്നും ബോഗിന് പ്രതിഫലം പറ്റുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ബച്ചന്‍ പറഞ്ഞു.
|