സിനിമാ നടന്‍മാര്‍ ആനിമേഷന്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നത് ഒരു പുതുമയായ കാര്യമൊന്നുമല്ല. ഹോളിവുഡിലും ബോളിവുഡിലും സൂപ്പര്‍ താരങ്ങളില്‍ പലരും ആനിമേഷന്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദം പകരാറുണ്ട്. ഈ വഴിയേയാണ് മലയാള സൂപ്പര്‍ താരം മോഹന്‍ലാലിന്‍റെയും സഞ്ചാരം. ആനിമേഷന്‍ കഥാപാത്രത്തിനു ശബ്ദം നല്‍കുകയാണ് ലാല്‍.
ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമലയുമായി ബന്ധപ്പെട്ട ചിത്രത്തിലാണ് ലാലിന്‍റെ ശബ്ദം മുഴങ്ങി കേള്‍ക്കുക. ആരാധാനാ മൂര്‍ത്തിയായ അയ്യപ്പന്‍റെ ജീവിതവുമായി ബന്ധപ്പെടുത്തി അണിയറയില്‍ ഒരുങ്ങുന്ന ‘മണികണ്ഠന്‍’ എന്ന ചിത്രത്തില്‍ ലാലിനൊപ്പം മലയാളത്തിലെ മറ്റ് പ്രമുഖര്‍ കൂടി ചിത്രത്തില്‍ ശബ്ദം നല്‍കും.
ഹിന്ദു മിത്തോളജി പ്രകാരം അയ്യപ്പന്‍റെ പിതാവായ പന്തളം രാജാവിനാണ് ലാല്‍ ശബ്ദം നല്‍കുക. മോഹന്‍ലാലിനു പുറമേ മലയാളത്തിലെ മറ്റ് പ്രമുഖരായ സായി കുമാര്‍, തിലകന്‍, സുകുമാരി എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നുണ്ട്. മോളീവുഡില്‍ നിന്നുള്ള ഈ ആദ്യ ആനിമേഷന്‍ സിനിമ സംവിധാനം ചെയ്യുന്നത് റെജി സൈനാണ്.
നളിന്‍ സിംഗ് നിര്‍മ്മിക്കുന്ന ഈ ആനിമേഷന്‍ സിനിമയ്‌ക്കായി തിരക്ക് പിടിച്ച ഷൂട്ടിംഗ് ഷെഡ്യൂളിനിടയിലും സഹകരിക്കാന്‍ മോഹന്‍ലാല്‍ സമയം കണ്ടെത്തിയിരിക്കുകയാണ്. മോഹന്‍ലാലിന്‍റെയും മറ്റ് പ്രമുഖ താരങ്ങളുടെയും സാന്നിദ്ധ്യത്തില്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ അതീവ സന്തോഷത്തിലാണ്.
ഒക്ടോബറില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യം തികച്ചും പ്രയോജനകര ആയേക്കുമെന്ന് അണിയറക്കാര്‍ പ്രതീക്ഷിക്കുന്നു. ഇതുവരെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്ന മോഹന്‍ലാല്‍ ശബ്ദം കൊണ്ട് അഭിനയിക്കുന്നതും ഇതാദ്യമായിട്ടാണ്. ലാലിന്‍റെ അഭിനയ ജീവിതത്തില്‍ വേറിട്ട അനുഭവമായിരിക്കും ഇത്.