കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » കൂട്ടായ്മയുടെ കുട്ടനാട്
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
vinod v anand
WDWD
വിശാലമായ കായല്‍ നിലങ്ങളില്‍ കരകാണാത്തകായലില്‍ സ്വപ്നങ്ങളെല്ലാം കുത്തിയൊലിച്ചുപോകു മടവീഴലില്‍ വെള്ളപ്പൊക്കത്തില്‍ കൂട്ടുചേരലുകളാണ് അവനെ നിലനിര്‍ത്തിയത്. ജന്മിയും കുടിയാനും വര്‍ഗ വര്‍ണ്ണ ബന്ധങ്ങളുമൊക്കെ അപ്രസക്തമാക്കു ഒരു കൂട്ടായ്മയാണ് കുട്ടനാട്ടുകാരന് ഉണ്ടായിരുത്. അവരുടെ താളം കൂട്ടായ്മയുടെ താളമായിരുു.

കുട്ടനാടിന്‍റെ താളവ്യവസ്ഥയെ ജീവിതായോധനത്തിന്‍റെ ഭാഗമാക്കിയ വര്‍ഗീസ് എന്ന കര്‍ഷകനിലൂടെയാണ് ജീവനതാളത്തിന്‍റെ ചുരുളഴിയുത്. ചക്രംചവിട്ട് പാട്ടില്‍, വള്ളപാട്ടില്‍, പെണ്ണാളര്‍ക്കു പാടികൊടുക്കു ഞാറ്റുതലപാട്ടില്‍, അദ്ധ്വാനത്തിന്‍റെ ആയാസം മറക്കു കള്ളുഷാപ്പിലെ പാട്ടിലെല്ലാം അയാള്‍ സ്വയം അലിയുന്നു.

ഒരുകാലത്ത് പാടത്ത് പാടിയ പാട്ടുകള്‍ പുനരാവിഷ്ക്കരികക്കുന്നുണ്ട് പണിയാളരായ പെണ്ണുങ്ങള്‍. കുട്ടനാടിന്‍റെ താളസംസ്കൃതിയുടെ തിരുശേഷിപ്പുകളായ ഇവര്‍ പരാധീനമെങ്കിലും നന്മനിറഞ്ഞ ഭൂതകാലത്തെക്കുറിച്ച് വാചാലരാകുന്നു. പട്ടണിയെ പാട്ടുകൊണ്ട് പ്രതിരോധിച്ച, നൊന്പരങ്ങളെ താളബദ്ധമായ വായ്ത്താരികളാക്കിയ ഈ തലമുറയുടെ ജീവനതാളം പുതിയകാലത്തിനൊരു ഉണര്‍ത്തുപാട്ടാണ്.

വികസനത്തിന്‍റെ പുതിയ പ്രത്യയശാസ്ത്രം ഈ നാടിന്‍റെ സ്വാഭാവിക താളങ്ങളെ തകര്‍ത്തു. കൊതുന്പുവള്ളങ്ങള്‍ ഹൗസ്ബോട്ടുകള്‍ക്കിടയില്‍ ഉലയുതുപോലെ വര്‍ത്തമാനത്തിന്‍റെ താളഭംഗങ്ങള്‍ ഒരു ജനതയുടെ ജീവതാളത്തെ ഉലയ്ക്കുതിലേയ്ക്ക് ജീവനതാളം ചൂണ്ടുപലകയാവുു. നഷ്ടമായ താളക്രമത്തിലേയ്ക്കൊരു തിരിച്ചുപോക്കിന്‍റെ സാധ്യത തേടി ജീവനതാളം ഒരു ചോദ്യമാകുന്നു.