കുട്ടനാടിന്‍റെ ആത്മതാളത്തിലേയ്ക്കുള്ള അന്വേഷണമാണ് ജീവനതാളം എന്ന ഡോക്യുമെന്‍ററി. ലിവിംഗ് പാസ്റ്റ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജയദേവ് മുകുന്ദന്‍, ഹരി വി, കണ്ണനുണ്ണി ജി എന്നിവര്‍ നിര്‍മ്മിച്ച് വിനോദ് വി ആനന്ദ് സംവിധാനം ചെയ്തിരിക്കുന്നു.
തോമസ് പനക്കളം രചനയും ബി രാജ്കുമാര്‍ ഛായാഗ്രഹണവും ബേബി ചന്പക്കുളം സംഗീതവും സുനില്‍ ചാത്തൂര്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.
സംഘകാലം മുതല്‍ ചരിത്രമുള്ള കുട്ടനാടിന് മാത്രം സ്വന്തമായ ഒരു താളവ്യവസ്ഥിതിയും തനതു സംസ്കൃതിയുമുണ്ട്. അപരനില്ലാതെ പുലരാനാകില്ലെ തിരിച്ചറിവില്‍ കൂട്ടായ്മയുടെ സംഘഗാനം മുഴക്കി ജീവിക്കുവരാണ് കുട്ടനാട്ടുകാര്‍. വിയര്‍പ്പിന്‍റെയും വിളയുടെയും ഭൂമിയാണ് കുട്ടനാട്.
WD
WD
അദ്ധ്വാനം മാത്രം കൈമുതലാക്കിയ ഒരു ജനത വെള്ളത്തില്‍ നി്ന്ന് കുത്തിയെടുത്തതാണ് ഈ കര. വള്ളവും വെള്ളവും ഓളവും താളവും ആദ്യംമുതല്‍ തെ അവന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു.
സമസ്തജീവിത പ്രവൃത്തികളിലും താളം കാത്തുസൂക്ഷിക്കുവരാണ് കുട്ടനാട്ടുകാര്‍. അവര്‍ വളളംതുഴഞ്ഞാല്‍ വലവീശിയാല്‍ പാടത്തുപണിചെയ്താല്‍ എന്തിന് സംസാരത്തിലും ആഹാരം കഴിക്കുതില്‍ പോലും ഒരു താളക്രമം പിന്‍തുടരുതായി കാണാം.
കൂട്ടായ്മയുടെ ജീവിത പശ്ചാത്തലത്തില്‍ സംഘപ്രവര്‍ത്തനത്തില്‍ മൂളലുകളായും പിന്നീട് വായ്ത്താരികളായും തുടര്‍ന്ന് പാട്ടുകളായും അവരുടെ താളവ്യവസ്ഥിതി രൂപപ്പെട്ടു. വള്ളം തുഴയുവരുടെ നിശ്വാസത്തിന്‍റെ താളംപോലെ തുഴയുടെ താളംപോലെ വെള്ളത്തിന്‍റെ താളം പോലെ അവരുടെ പാട്ടിന്‍റെ താളക്രമവും ഏകതാനമായിരുന്നു .