കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » പത്‌മപ്രിയ ബോളിവുഡിലേക്ക്
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PROPRO
ദക്ഷിണേന്ത്യന്‍ സിനിമകളിലെല്ലാം മോശമല്ലാത്ത പേര് സമ്പാദിച്ചു. ഇനി ബോളിവുഡ് ലക്‍ഷ്യമിടുന്നതില്‍ എന്താണ് കുഴപ്പം? മലയാളത്തിലും തമിഴിലും മികച്ച നടി എന്ന പദവി സമ്പാദിച്ച പത്മപ്രിയയുടെ ചിന്ത ഇങ്ങനെയാണ്. എന്തായാലും ഈ ബാംഗ്ലൂര്‍ സുന്ദരി ഹിന്ദി സിനിമയിലേക്കും കാല്‍‌വയ്പ്പ് നടത്താന്‍ ഒരുങ്ങുകയാണ്.

ദക്ഷിണേന്ത്യന്‍ സിനിമകളുടെ സെറ്റപ്പില്‍ നിന്നും മാറി കൂടുതല്‍ വര്‍ണ്ണോജ്ജലമായ ബോളിവുഡ് സിനിമാ രംഗത്തേക്ക് പത്‌മപ്രിയയുടെ അരങ്ങേറ്റം ‘സ്ട്രൈക്കര്‍’ എന്ന ചിത്രത്തിലൂടെയാണ്. സംശയിക്കണ്ട കാരംസിലെ സ്ട്രൈക്കര്‍ തന്നെ. ബോളീവുഡിന്‍റെ പുതിയ ട്രന്‍ഡായ സ്പോര്‍ട്സ് അടിസ്ഥാനമാക്കിയാണ് ഈ ചിത്രവും വികസിക്കുന്നത്.

നായകന്‍ ബോയ്‌സ് ഫെയിം സിദ്ധാര്‍ത്ഥനാണ്. ഒരു പ്രശസ്ത കാരംസ് കളിക്കാരനായി സിദ്ധാര്‍ത്ഥന്‍ പ്രത്യക്ഷപ്പെടുന്നു. ഏറ്റവും ബുദ്ധിമതിയായ നടി എന്ന് അറിയപ്പെടുന്ന പത്‌മപ്രിയ ബോളിവുഡിന്‍റെ രീതിക്കനുസരിച്ച് വേഷത്തിലും രൂപത്തിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ചിത്രത്തില്‍ ഗ്ലാമറസായിട്ട് തന്നെ പത്‌മപ്രിയ പ്രത്യക്ഷപ്പെടുന്നു.

അടുത്ത കാലത്ത് ബോളിവുഡിന് കായിക രംഗത്തോട് ഒരു പ്രത്യേക താല്പര്യം തന്നെയാണ്. ലഗാന്‍, ചക്ക് ദേ ഇന്‍ഡ്യ, ഗോള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇത്തരം കഥകളാണ് ചര്‍ച്ച ചെയ്തതും. എന്തായാലും പത്‌മപ്രിയയുടെ അഭിനയ കഴിവിനെ കാര്യമായി അളക്കുന്നതൊന്നുമായിരിക്കില്ല ഈ ചിത്രം. ഗ്ലാമറിനു തന്നെ പ്രാധാന്യം നല്‍കി ആണ് ഒരുക്കുന്നത്.

പത്‌മപ്രിയ അഭിനയിച്ച തമിഴ്‌ചിത്രമായ മൃഗത്തിലെ അവരുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയതായിരുന്നു. സംവിധായകന്‍ ചിത്രത്തിന്‍റെ സെറ്റില്‍ വച്ച് ഭാവം വരുന്നില്ലെന്ന് അടിച്ചതും അതിന്‍റെ പേരിലുണ്ടായ വിവാദങ്ങളുമെല്ലാം ചിത്രത്തിലെ പ്രകടനത്തിന്‍റെ വെളിച്ചത്തില്‍ താരം മറികടക്കുകയും ചെയ്തു. മലയാളത്തിലും പത്‌മപ്രിയയുടെതായി രണ്ട് ചിത്രങ്ങള്‍ പുറത്ത് വരാനുണ്ട്. ഒന്ന് ശ്രീനിവാസനൊപ്പം ചെയ്യുന്ന പച്ചമരത്തണലില്‍ ആണ്.