“ചിന്താവിഷ്ടയായ ശ്യാമള”യില്‍ ശ്രീനിവാസന്‍ ശബരിമലയില്‍ പോകാന്‍ നോമ്പ് നോറ്റ് “സ്ഥിരം സ്വാമി”യായത് മലയാളികള്‍ ആസ്വദിച്ചു കഴിഞ്ഞു. ഇതില്‍ നിന്ന് വ്യത്യസ്തമായി, ശബരിമലയില്‍ പോയത് അനുഗ്രഹമായി മാറിയ ഒരാളുടെ കഥയുമായി “സ്വര്‍ണം” എന്ന സിനിമ ഒരുങ്ങുന്നു.കലാഭവന്‍ മണിയാണ് സ്വര്‍ണത്തില്‍ മുഖ്യ കഥാപാത്രമായി എത്തുന്നത്. അത്യാഗ്രഹിയായ ദിവാകരന്‍ എന്ന കഥാപാത്രം ശബരിമലയില്‍ ദര്‍ശനം നടത്തുന്നതോടെ സ്വഭാവത്തില്‍ കാതലായ മാറ്റം ഉണ്ടാവുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മണിയും പ്രവീണയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സ്വര്‍ണത്തിനുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലായിരുന്നു ഇവര്‍ അവസാനം ഒരുമിച്ചത്. ദിവാകരന്‍റെ ഭാര്യ, രാധയുടെ വേഷത്തിലാണ് പ്രവീണ എത്തുന്നത്.ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട എന്നീ സിനിമകളിലൂടെ പരിചിതനായ വേണുഗോപനാണ് സിനിമയുടെ സംവിധാനം. നദിക്കരയില്‍ സ്വര്‍ണ നിക്ഷേപം തേടുന്ന ഒരുകൂട്ടം ആള്‍ക്കാരുടെ കഥയാണ് പ്രതിപാദ്യം. സുരേഷ് ബാബുവിന്‍റേതാണ് കഥ.മുരളി, ജഗതി, വത്സലാ മേനോന്‍, ബേബി നയന്‍താര തുടങ്ങിയവരും സ്വര്‍ണത്തില്‍ അഭിനയിക്കുന്നു. ചിത്രം വിഷുവിന് തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.