‘ചെറുപ്പക്കാരുടെ' സൈക്കിള്‍ എന്ന സിനിമ ജൈത്രയാത്ര തുടരുകയാണ്. രാജമാണിക്യം എന്ന സിനിമയിലൂടെ മമ്മൂട്ടി എന്ന കര്‍ക്കശ പൌരുഷത്തെ തമാശയുടെ പുറം കവചമണിയിച്ച അന്‍വര്‍ റഷീദ് ഒരിക്കല്‍ കൂടി കഴിവ് തെളിയിച്ച സിനിമയാണിത്.ലാലിന്‍റെ കോളജ് കുമാരന്‍, മമ്മൂട്ടിയുടെ രൌദ്രം എന്നീ സിനിമകള്‍ റിലീസ് ചെയ്ത അവസരത്തില്‍ തന്നെ സൈക്കിളും തിയേറ്ററുകളില്‍ എത്തി. എന്നാല്‍, ഈ മുന്നറ്റക്കാരുടെ പ്രഭയില്‍ മങ്ങാതെ ഈ സൈക്കിളിനെ മുന്നോട്ട് ഓടിക്കാന്‍ വിനീത് ശ്രീനിവാസനും വിനു മോഹനും സാധിക്കുന്നുണ്ട് എന്ന് തിയേറ്ററുകളില്‍ നിന്നുള്ള പ്രതികരണം സൂചിപ്പിക്കുന്നു.ഒരു ഷോപ്പിംഗ് സമുച്ചയത്തില്‍ ജോലി ചെയ്യുന്ന റോയിയും (വിനീത്) സജ്ഞുവും ഉന്നതങ്ങളായ ആഗ്രഹങ്ങളാണ് വച്ചുപുലര്‍ത്തുന്നത്. ഇതേ സമുച്ചയത്തിലെ ഒരു ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കാരിയാണ് ആനി (ഭാമ). ആനിക്കു മേല്‍ റോയിക്ക് ഒരു കണ്ണുണ്ട്. എന്നാല്‍, കൌസ്തുഭന്‍ മുതലാളിയുടെ മകള്‍ മീനാക്ഷി(സന്ധ്യ) സഞ്ജുവിന്‍റെ പിറകെയാണ്.ഈ നാല് യുവാക്കള്‍ ചേര്‍ന്നാണ് സൈക്കിളിനെ മുന്നോട്ട് കൊണ്ടുപോവുന്നത്. ഇതിനോടകം, സൈക്കിള്‍ യുവാക്കള്‍ക്കിടയില്‍ ചലനം സൃഷ്ടിച്ചു കഴിഞ്ഞു.