ഐറ്റം നമ്പറുകള്‍ മലയാള സിനിമാ പ്രേക്ഷകനും ദൌര്‍ബ്ബല്യമായി മാറുകയാണ്. അന്തിപ്പൊന്‍വെട്ടം എന്ന സിനിമയില്‍ ബോളിവുഡ് മോഡല്‍-താരം മൌഷ്മി ഉദേഷി മോഹവല നീട്ടിയെറിഞ്ഞ് ഒരു ഐറ്റം നമ്പറുമായി എത്തുന്നു.
മുംബൈ സ്വദേശിനിയായ മൌഷ്മി സമീര്‍ മലാകാന്‍ സംവിധാനം ചെയ്ത ‘ലിപ്’ എന്ന ഹിന്ദി സിനിമയിലൂടെയാണ് ബോളിവുഡില്‍ എത്തിയത്. ഐറ്റം നമ്പറിലൂടെ ആദ്യമായിട്ടാണ് മലയാളിക്ക് മുന്നിലെത്തുന്നത് എങ്കിലും നേരത്തെ കേരള വിനോദ സഞ്ചാര വകുപ്പിനു വേണ്ടി എടുത്ത ഒരു ഡോക്യുമെന്‍ററിയില്‍ അഭിനയിച്ചിരുന്നു.
ടെലിവിഷനിലും വശ്യതയുടെ പര്യാമായ ഈ മോഡല്‍-നടി എന്‍ഐഐടി, കിറ്റ്-കാറ്റ്, അരിസ്റ്റോക്രാറ്റ് വിസ്കി, താജ് ഹോട്ടല്‍സ്, മൊണ്ടെ കാര്‍ലോ എന്നീ പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറായും പ്രസിദ്ധയാണ്.
എ വി നാരായണന്‍ സംവിധാനം ചെയ്യുന്ന അന്തിപ്പൊന്‍വെട്ടത്തില്‍ സൈജു കുറുപ്പ്, അരുണ്‍ തുടങ്ങിയ യുവ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രമ്യാ നമ്പീശനാണ് നായിക. എന്‍ ശിവറാവു ആണ് നിര്‍മ്മാണം.