മയൂഖം എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സെജു കുറുപ്പ് നായകനാവുന്ന പുതിയ ചിത്രമാണ് അന്തിപ്പൊന്‍വെട്ടം. ഹലോ എന്ന ലാല്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത സൈജു മലയാള സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയാണ്. അന്തിപ്പൊന്‍വെട്ടത്തില്‍ രമ്യ നമ്പീശനും പ്രധാന വേഷത്തില്‍ എത്തുന്നു.
ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനും നിതിനും അടുത്ത കൂട്ടുകാരാണ്. നിതിന് അതേകമ്പനിയില്‍ ജോലി ചെയ്യുന്ന സുകന്യയോട് പ്രണയം തോന്നുന്നു. പക്ഷേ, അവള്‍ക്ക് ജീവനോടാണ് പ്രേമം. ജീവന്‍റെ ഗ്രാമത്തിലേക്ക് ഇരുവര്‍ക്കും പോകേണ്ടി വരുന്നു. ഗ്രാമത്തിലെത്തിയ ഇവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്.
ഡോ.എസ്.പി രമേശ് ആണ് തിരകഥയും സംഭാഷണവും എഴുതുന്നത്. സൈജു കുറുപ്പ്, അരുണ്‍, രമ്യാ നമ്പീശന്‍, ജഗതി, ജഗദീഷ്, നെടുമുടി തുടങ്ങിയവര്‍ അന്തിപ്പൊന്‍വെട്ടത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
എസ്‌പി രമേശിന്‍റെ വരികള്‍ക്ക് പ്രമുഖ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു.