കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » പുതുമയുമായി റോബോ
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
WDWD
നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ ഒരു പുതിയ കാല്‍‌വയ്പാണ് ‘റോബോ’ നടത്തുന്നത്. റോബോ എന്ന സിനിമയില്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു യന്ത്ര മനുഷ്യന്‍ പൂര്‍ണ കഥാപാത്രമാവുന്നു.

നവാഗതനായ ഡോ.ആര്‍ പ്രസന്നകുമാര്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന റോബോയുടെ ചിത്രീകരണം തിരുവനതപുരത്ത് പുരോഗമിക്കുന്നു. കുട്ടികളോട് നന്‍‌മയുടെയും തിന്‍‌മയുടെ കഥ പറയുന്ന സിനിമയാണിത്. ശ്രീ വിജയ ഗണേഷിന്‍റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

WD
മധു, ശങ്കര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, പൂജപ്പുര രാധാകൃഷ്ണന്‍, സനല്‍കുമാര്‍, മോനിലാല്‍, അര്‍ച്ചന, കുളപ്പുള്ളി ലീല, പുരുഷു, പ്രേം രാജ് തുടങ്ങിയവരും ബാലതാരങ്ങളായ മാസ്റ്റര്‍ പ്രവീണ്‍, മാസ്റ്റര്‍ കൃഷ്ണ പ്രസാദ്, ബേബി പ്രീത തുടങ്ങിയവരും റോബോയില്‍ അഭിനയിക്കുന്നു.

ഡോ.ആര്‍ പ്രസന്നകുമാര്‍ തന്നെയാണ് ഗാന രചനയും നടത്തുയിരിക്കുന്നത്. നെടുങ്കുന്നം ശ്രീദേവാണ് സംഗീതം. ഛായാഗ്രഹണം ജ്യോതി കുമാര്‍.